Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏകാധിപതിയെപോലത്തെ പെരുമാറ്റം വേണ്ട ; മാങ്കൂട്ടത്തിലിന് ഇടുക്കിയില്‍ തെറിവിളി

31 JULY 2025 07:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

2026ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖങ്ങളാണ് ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ യുവ നേതാക്കള്‍. രാഹുലിനെ പൊക്കിയടിക്കുന്ന പ്രവണത കൂടി വരികയാണ്. എന്നാല്‍ വയനാട് ഫണ്ട് പിരിവില്‍ എടിമുടി വെട്ടിലാണ് മാങ്കൂട്ടത്തില്‍. പാവപ്പെട്ടവര്‍ക്കായ് പിരിച്ച ഫണ്ടില്‍ കൈയ്യിട്ട് വാരിയെന്നാണ് ആരോപണം. ഇത് സ്വന്തം പാര്‍ട്ടിയിലുള്ള ഒരുകൂട്ടം നേതാക്കള്‍ തന്നെ ആരോപിക്കുന്നു. വയനാട്ടിലും ഇടുക്കിയിലും നടന്ന പാര്‍ട്ടി യോഗങ്ങളില്‍ നേതാവിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വയനാട്ടിലെ യോഗത്തില്‍ പണംകൈയയ്ിട്ട് വാരിയത് ചര്‍ച്ചയായ് ബഹളമായി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ രാഹുലിനെതിരെ കസേര എടുത്തെറിഞ്ഞുവെന്ന ആരോപണം ഉണ്ട്. ഇപ്പോള്‍ ഇടുക്കിയില്‍ നടന്ന പരിപാടിയും രാഹുല്‍ തേഞ്ഞു. പ്രാദേശിക നേതാക്കള്‍ കയറി വളഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു, വയനാട് ദുരിതാശ്വാസത്തില്‍ വീട് നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്തു എന്നിങ്ങനെയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍. വയനാട് ദുരിതാശ്വാസത്തിലെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ശേഖരണവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷം വേദി വിടാനൊരുങ്ങിയ സംസ്ഥാന അധ്യക്ഷനോട് പ്രതിനിധികള്‍ പറയുന്നത് കൂടെ കേള്‍ക്കണമെന്ന ആവശ്യമുയര്‍ന്നു.

വേദിയില്‍ നിന്നിറങ്ങിയ രാഹുലിനെ നേതാക്കള്‍ ഇടപ്പെട്ട് തിരികെയെത്തിച്ചപ്പോഴായിരുന്നു വിമര്‍ശനം. വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ നേതൃസംഗമത്തില്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15നകം പൂര്‍ത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ചില ജില്ലാ കമ്മിറ്റി ഭാരവാഹികളും നിയോജകമണ്ഡലം പ്രസിഡന്റുമാരും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാറില്ലെന്നും ഹാജര്‍ ബുക്ക് പരിശോധിച്ചു രാഹുല്‍ പ്രതിനിധികളോട് പറഞ്ഞു. ഇവര്‍ക്കെതിരെയും പ്രവര്‍ത്തിക്കാത്ത മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ രാഹുല്‍ ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

ഇതിനിടെ വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളില്‍ വ്യാപക കൊള്ളയെന്ന പരാതിയുമായ് വിടി ബല്‍റാം രംഗത്ത്. വീടിന്റെ നിര്‍മാണ ചിലവ് 30 ലക്ഷം രൂപയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മാതൃകാ വീടിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബല്‍റാമും വിമര്‍ശനവുമായി രംഗത്തുവന്നത്. ഒരു വീടിന്റെ നിര്‍മാണ ചെലവ് 30 ലക്ഷം രൂപയാകുന്നത് എങ്ങനെയെന്ന് സംസ്ഥാന സര്‍ക്കാരും നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിയും വിശദീകരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ആവശ്യപ്പെട്ടു.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

780 കോടി രൂപ വയനാടിന് മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചിട്ടുണ്ട്. അതിന്റെ ഒരു വര്‍ഷത്തെ പലിശ തന്നെ കുറഞ്ഞത് 70 കോടി വരും. ഇതാണ് സര്‍ക്കാര്‍ ഊരാളുങ്കല്‍ വഴി നല്‍കുന്ന വീട്. മന്ത്രി കെ. രാജന്‍ പറയുന്നതനുസരിച്ച് 30 ലക്ഷം രൂപയാണ് ചെലവായി നിര്‍മ്മാണക്കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുക. സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിന് 20 ലക്ഷം വീതം നല്‍കിയാല്‍ മതിയാവും. ബാക്കി 10 ലക്ഷം സൗജന്യ സാധന സാമഗ്രികളായും മറ്റും സര്‍ക്കാര്‍ കണ്ടെത്തി നല്‍കും.

നാട്ടുനടപ്പനുസരിച്ച് സാമാന്യം നല്ല രീതിയില്‍ ചെയ്യാന്‍ സ്‌ക്വയര്‍ ഫീറ്റിന് 17001800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ വര്‍ക്കെടുക്കുന്നത്. കിച്ചണിലും മറ്റും അടിസ്ഥാനപരമായ ഫര്‍ണീഷിംഗും പുട്ടി ഫിനിഷില്‍ പെയിന്റ് ചെയ്യുന്നതുമടക്കമുള്ള റേറ്റാണിത്. 1000 സ്‌ക്വ.ഫീറ്റ് വീടിന് 17 18 ലക്ഷം വന്നേക്കും. കുറച്ചുകൂടി നന്നാക്കിച്ചെയ്താല്‍ 20 ലക്ഷം വരെ ആവാം. സര്‍ക്കാരിനും ഊരാളുങ്കലിനും ഇത് 30 ലക്ഷം ആവുന്നതെങ്ങനെയെന്ന് അവര്‍ തന്നെ ആധികാരികമായി വിശദീകരിക്കട്ടെ.

400 വീടിന് 20 ലക്ഷം വീതമാണെങ്കില്‍ 80 കോടി മതി. നൂറിലേറെയാളുകള്‍ സര്‍ക്കാരിന്റെ വീട് വേണ്ട എന്നു പറഞ്ഞ് 15 ലക്ഷം വീതം വാങ്ങി ഒഴിവായിട്ടുണ്ട്. ബാക്കി 300ഓളം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വീടുണ്ടാക്കേണ്ടതുള്ളൂ. അതിന് മാക്‌സിമം 60 കോടി മതിയാകും. അതായത് ദുരിതാശ്വാസ നിധിയില്‍ കിടക്കുന്ന പണത്തിന്റെ പലിശ മാത്രം മതിയാകും ബാക്കിയുള്ള ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാന്‍. അതെങ്കിലും എത്രയും വേഗം നടക്കട്ടെ എന്നാശംസിക്കുന്നു.

വയനാട് ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ജൂലൈ 30നാണ് കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിക്കുന്ന മാതൃകാവീടിന്റെ ചിത്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഏഴ് സെന്റില്‍ 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ടൗണ്‍ഷിപ്പിലെ വീടുകള്‍ ഒരുങ്ങുന്നത്. രണ്ട് കിടപ്പുമുറികള്‍, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം, സ്റ്റഡി ഏരിയ, വര്‍ക്ക് ഏരിയ എന്നിവയുണ്ട്. രണ്ട് കിടപ്പുമുറികളില്‍ ഒന്നില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂമും ഉണ്ട്. കൂടാതെ, ഒരു കോമണ്‍ ടോയ്‌ലെറ്റും വീട്ടിലുണ്ട്. ഏപ്രില്‍ 16നാണ് ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങിയത്. നിര്‍മാണം പൂര്‍ത്തിയായ മാതൃക വീട് കാണാനെത്തിയ മന്ത്രി കെ. രാജനോട് വീടിന്റെ നിര്‍മാണത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് ഗുണഭോക്താക്കളില്‍ ചിലര്‍ പറഞ്ഞു. 2025 ഡിസംബര്‍ 31 നകം ടൗണ്‍ഷിപ്പിലെ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും 2026 ജനുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറുമെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (26 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (28 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (32 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (39 minutes ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (41 minutes ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (47 minutes ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (53 minutes ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (1 hour ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 hour ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends