ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുകൾ. ബോട്ട് ഡ്രൈവർ തസ്തികയിലാണ് അവസരം. രണ്ട് വർഷത്തെ കരാർ നിയമനമാണ്. പേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവ സാന തീയതി ആഗസ്റ്റ് 7 ആണ്. എങ്ങനെ അപേക്ഷിക്കണം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
ബോട്ട് ഡ്രൈവർ-1 കോഴിക്കോട്,കക്കയം. യോഗ്യത- മാസ്റ്റർ ക്ലാസ്/3 സ്രാങ്ക് ലൈസൻസ്, പ്ലസ്ടു പാസായിരിക്കണം. അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി www.cmd kerala.gov.in പോര്‍ട്ടല്‍ മുഖേനയോ തപാൽ മുഖേനയോ അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അപേക്ഷകന്റെ ഏറ്റവും പുതിയ ഫോട്ടോ സ്‌കാന്‍ ചെയിത് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് അപ്ലോഡ് ചെയ്യുക. സ്‌കാന്‍ ചെയ്ത ചിത്രം 200 കെ താഴെ ഉള്ളതും ജെപിജെ ഫോര്‍മാറ്റിലുമാവണം.
അപേക്ഷകന്‍ വെളുത്ത പേപ്പറില്‍ നീലുകറുപ്പ് മഷിയിലുള്ള ഒപ്പ് സ്‌കാന്‍ ചെയിത് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് അപ്ലോഡ് ചെയ്യണം. ന്കാന്‍ ചെയ്ത ചിത്രം 50 കെബിയില്‍ താഴെ ഉള്ളതും ജെപിജെ ഫോര്‍മാറ്റിലുമാവണം.
തപാല്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ (ആറ് മാസത്തിനുളളില്‍ എടുത്ത) പാസ്‌പോര്‍ട്ട് സൈനസ് ഫോട്ടോ പതിക്കുകയും പൂരിപ്പിക്കുകയും ചെയ്ത അപേക്ഷാഫോറത്തിനോടൊപ്പം (അനുബന്ധം 1 കാണുക) ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എൽസി/പത്താം ക്ലാസ് തുല്യത സർട്ടിഫിക്കറ്റുകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റ് , ലൈസന്‍സുകള്‍ (അപേക്ഷിക്കുന്ന തസ്തികയ്ക്ക് ആവശ്യമെങ്കില്‍) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കുടി സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അയക്കേണ്ട വിലാസം
പിബി നമ്പൻ 436
തെക്കാട് പിഒ
തിരുവനന്തപുരം 695014
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) റിസർച് അസോഷ്യേറ്റ്, യങ് പ്രഫഷണൽ തസ്തികകളിൽ 8ഒഴിവ്. താൽക്കാലിക നിയമനം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതികൾ: ഓഗസ്റ്റ് 2, 7.
റിസർച് അസോഷ്യേറ്റ്: ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി; 40; 67,000.
യങ് പ്രഫഷനൽ I, II: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/പിജി; 21–45; 30,000–42,000.
കൂടുതൽ വിവരങ്ങൾക്ക്: www.cmfri.org.in
https://www.facebook.com/Malayalivartha