Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ചു

31 JULY 2025 09:47 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി സ്റ്റാലിനെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. മധുര പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എ.ഐ.എ.ഡി.എം.കെ എംപി ഗോപാലകൃഷ്ണന്‍ ഒ.പി. രവീന്ദ്രനാഥനൊപ്പമാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയെ കാണാന്‍ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും അകമ്പടി സേവിക്കുകയും ചെയ്തു. ഇത് തമിഴ്‌നാട് രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ നടന്ന കൂടിയാലോചനാ യോഗത്തിന് ശേഷം, ഒ. പനീര്‍സെല്‍വം നയിക്കുന്ന എഐഎഡിഎംകെ വളണ്ടിയേഴ്‌സ് റൈറ്റ്‌സ് റിക്കവറി കമ്മിറ്റിയുടെ ഉപദേഷ്ടാവായ പന്‍രുട്ടി എസ്. രാമചന്ദ്രന്‍ ബിജെപിയുമായുള്ള സഖ്യം വിടുന്നതായി പ്രഖ്യാപിച്ചു. നിലവില്‍ ഒരു സഖ്യത്തിലും ഇല്ലെന്നും പ്രഖ്യാപിച്ചു. ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി നടന്ന കൂടിയാലോചനാ യോഗത്തിന് ശേഷം ഒ. പനീര്‍സെല്‍വത്തിന്റെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് പന്‍രുട്ടി രാമചന്ദ്രന്‍ ഈ പ്രസ്താവന നടത്തിയത്.

ബിജെപി സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എന്തുകൊണ്ടാണ് എടുത്തതെന്ന് ചോദിച്ചപ്പോള്‍, 'ബിജെപി നമ്മളോട് എന്താണ് ചെയ്തതെന്ന് രാജ്യം അറിയും. ഒപിഎസ് തമിഴ്‌നാട് മുഴുവന്‍ പര്യടനം നടത്തും. ഇപ്പോള്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ല, ഭാവിയിലെ സാഹചര്യം അനുസരിച്ച് ഞങ്ങള്‍ തീരുമാനമെടുക്കും' എന്ന് അദ്ദേഹം മറുപടി നല്‍കി. ഡിഎംകെയെ പരാജയപ്പെടുത്തുക എന്നതാണോ നിങ്ങളുടെ ഉദ്ദേശ്യമെന്ന് ചോദിച്ചപ്പോള്‍, 'ആരെയും പരാജയപ്പെടുത്തുക എന്നത് ഞങ്ങളുടെ ഉദ്ദേശ്യമല്ല, അവരെ അഭിനന്ദിക്കുക മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' എന്ന് അദ്ദേഹം മറുപടി നല്‍കി. ഇന്ന് രാവിലെ, ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രി സ്റ്റാലുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഒരു ചിത്രം പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒ. പനീര്‍സെല്‍വം പറഞ്ഞു, 'ഞാന്‍ ചെന്നൈയില്‍ ആയിരുന്നപ്പോള്‍ അഡയാറില്‍ നടക്കാന്‍ പോകാറുണ്ടായിരുന്നു, മുഖ്യമന്ത്രിയും അവിടെ നടക്കാന്‍ പോയിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു, അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് പോയി എന്നാണ് പനീര്‍ ശെല്‍വത്തിന്റെ പറഞ്ഞത്.

അതിനിടെ, ഡിഎംഡികെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചെന്നൈ അല്‍വാര്‍പേട്ടിലെ വസതിയിലെത്തിയാണ് പ്രേമലത അദ്ദേഹത്തെ കണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍. ഈ സാഹചര്യത്തില്‍ പ്രേമലത വിജയകാന്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ട് കണ്ട് ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ചു. പ്രേമലത വിജയകാന്തിനൊപ്പം ഡിഎംഡികെ ട്രഷറര്‍ എല്‍കെ സുതീഷും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് പാര്‍ത്ഥസാരഥിയും മുഖ്യമന്ത്രിയെ കണ്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends