സങ്കടകാഴ്ചയായി ....ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി സ്വദേശി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയര്‍ ജിമ്മില്‍ ഇന്നലെ രാവിലെ 5.30-നാണ് സംഭവം നടന്നത്.
കാലത്ത് അഞ്ചരയ്ക്ക് ജിമ്മിലെത്തിയ രാജ് വ്യായാമം ചെയ്തശേഷം ക്ഷീണം മാറ്റാനായി ഇരിക്കുകയും ഉടനെ കുഴഞ്ഞുവീഴുകയുമായിരുന്നു. 5.26-ന് അദ്ദേഹം കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയത്ത് ജിമ്മില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഇതിന് മുമ്പ് നെഞ്ചില്‍ കൈവെച്ച് നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
20 മിനിറ്റോളം നിലത്ത് കിടന്ന രാജിന് 5.45-ഓടെ ജിമ്മിലെത്തിയവര്‍ സിപിആര്‍ നല്‍കുകയും തുടര്‍ന്ന് ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി അയര്‍ലന്‍ഡില്‍ നഴ്സാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha