യുവതിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...

തെരുവില്‍ അലഞ്ഞുതിരഞ്ഞ് നടന്ന യുവതിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി എട്ടരയോടെയാണ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് 40കാരിയെ അവശനിലയില്‍ കണ്ടെത്തിയത്.
ഇതോടെ യുവാവ് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.
പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്തെ ഒഴിഞ്ഞ പറമ്പില്‍ യുവതി വീണു കിടക്കുകയായിരുന്നുവെന്നായിരുന്നു യുവാവിന്റെ മൊഴി.
എന്നാല്‍ യുവാവ് അമിതമായി മദ്യപിച്ചിരിക്കുന്നതിനാല്‍ മൊഴിയില്‍ വ്യക്തതയില്ലെന്ന് പൊലീസ് . നിലവില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത് വരുന്നു. യുവതിയുടെ തലയുടെ ഭാഗത്തും ശരീരത്തിലും പരിക്കുണ്ടെന്നും പൊലീസ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha