കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ സ്റ്റേഷന്‍ ഓഫീസുകളിലും പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്ന തരത്തില്‍ പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കി....

ലാന്‍ഡ് ഫോണ്‍ സംവിധാനത്തിന് പകരം മൊബൈല്‍ ഫോണ്‍ സംവിധാനം
കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ സ്റ്റേഷന്‍ ഓഫീസുകളിലും പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്ന തരത്തില്‍ പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കി. ഡിപ്പോകളില്‍ നേരത്തെ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു.
നിലവിലെ ലാന്‍ഡ് ഫോണ്‍ സംവിധാനം അപര്യാപ്തമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി മൊബൈല്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. യാത്രാവേളയിലെ സംശയങ്ങള്‍ ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികള്‍, അടിയന്തിര സാഹചര്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി .
മറ്റ് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത യാത്രക്കാര്‍ക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.'പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനം എന്ന നിലയില്‍, അവരുടെ സംശയങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കാനായി കെഎസ്ആര്‍ടിസി ബാധ്യസ്ഥരാണ് എന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & ഡയറക്ടര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha