കൊച്ചിയില്‍ എക്സൈസ് പരിശോധനയില്‍ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കൊച്ചിയില്‍ എക്സൈസ് പരിശോധനയില്‍ വിപണിയില്‍ നാല്‍പത് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കല്‍വത്തി തൈപ്പറമ്പില്‍ നസീഫ് റഹ്മാനെയാണ് (25) പിടികൂടിയത്. ഇയാളൂടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെറളായി കടവ് സ്വദേശിയെ പിടികൂടുന്നതിന് അന്വേഷണം ശക്തമാക്കി.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ അഞ്ജു കുര്യാക്കോസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി. ഉദയകുമാര്‍, കെ.പി. ജയറാം, പ്രിവന്റീവ് ഓഫീസര്‍ എന്‍.യു. അനസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീപു തോമസ്, മുഹമ്മദ് ആഷിഖ് എന്നിവരും മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരവിന്ദ് പി വാസുദേവ്, അക്ഷയ് ശ്രീകുമാര്‍ എന്നിവരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha