ബാര്‍ബി പാവകളുടെ പ്രമുഖ ഡിസൈനര്‍മാര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം...

ബാര്‍ബി പാവകളുടെ പ്രമുഖ ഡിസൈനര്‍മാരായ മാരിയോ പഗ്ലിനോ (52), ജിയാനി ഗ്രോസി (48) എന്നിവര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം.
ഞായറാഴ്ച ഇറ്റലിയില്‍ വച്ചായിരുന്നു ജീവിത പങ്കാളികളായിരുന്ന ഇരുവരുടെയും വിയോഗം. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.
മാരിയോയ്ക്കും ജിയാനിക്കുമൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് അമോഡിയോ വലേരിയോ ഗിയര്‍ണിയും മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ സില്‍വിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 1999ല്‍ മാരിയോയും ജിയാനിയും ചേര്‍ന്ന് തുടങ്ങിയ മാഗിയ 2000 എന്ന പാവ കമ്പനി ബാര്‍ബികളുടെ ഡിസൈനില്‍ പങ്കാളികളായി.ഇരുവരുടെയും മരണത്തില്‍ ബാര്‍ബി പാവകളുടെ നിര്‍മ്മാതാക്കളായ മാറ്റല്‍ കമ്പനി ദുഃഖം രേഖപ്പെടുത്തി.
ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയങ്കരിയായ ബാര്‍ബി പാവകളെ വിവിധ രൂപത്തില്‍ പുറത്തിറക്കാനായി മാറ്റല്‍ കമ്പനിയുടെ ഡിസൈനര്‍മാര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha