2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്‍മാര്‍, റാണി മുഖര്‍ജി മികച്ച നടി.

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളങ്ങി മലയാളി താരങ്ങളും. 2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് മലയാൡകള്‍ക്കഭിമാനമായി ഉര്‍വശിയും വിജയരാഘവനും. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ദി കേരള സ്‌റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം.
12ത്ത് ഫെയിലാണ് വിക്രാന്ത് മാസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിത്. മിസ്സിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖര്‍ജിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിയെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. പൂക്കാലത്തിലെ അഭിനയത്തിന് വിജയരാഘവന്‍ ആണ് മികച്ച സഹനടന്‍. പാര്‍ക്കിംഗാണ് മികച്ച് തമിഴ് ചിത്രം.
ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാര്‍ഡിന് അര്‍ഹനായി. 2018 എന്ന ചിത്രത്തിന് മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റര്‍.
https://www.facebook.com/Malayalivartha