മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് അപകടമുണ്ടാക്കിയ കെഎസ്‌യു നേതാവ് കസ്റ്റഡിയില്‍

മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് അപകടം സൃഷ്ടിച്ച കെഎസ്‌യു നേതാവ് ജുബിന്‍ ലാലു ജേക്കബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഡംബര വാഹനത്തില്‍ പാഞ്ഞെത്തിയ ഇയാള്‍ നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു. കാല്‍നടയാത്രക്കാരായ അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റും സിഎംഎസ് കോളേജിലെ കെഎസ്‌യു നേതാവുമാണ് ജുബിന്‍. കോട്ടയം വെസ്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് മദ്യക്കുപ്പിയും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തി.
ഇന്നലെ വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. ജുബിന്‍ ഓടിച്ച ഫോര്‍ച്യൂണര്‍ കാര്‍ നിയന്ത്രണംവിട്ടാണ് അമ്പാടിക്കവലയ്ക്ക് സമീപം മരത്തിലിടിച്ചാണ് നിന്നത്. സിഎംഎസ് കോളേജില്‍ ഫ്രഷേഴ്‌സ് ഡേ ആയതിനാലാണ് ജുബിന്‍ ഇവിടേക്കെത്തിയത്. ആദ്യം ചാലുകുന്ന് വളവില്‍ ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് നിര്‍ത്താതെ പോയി.
ശേഷം, മെഡിക്കല്‍ കോളേജ് ബൈപ്പാസിലൂടെ പാഞ്ഞുപോയ കാര്‍ കുടയംപടിയില്‍ കാല്‍നടയാത്രക്കാരായ അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. കുഞ്ഞിന് സാരമായ പരിക്കുണ്ട്. കുടയംപടിയില്‍ സ്വിഫ്റ്റ്, വാഗണ്‍ആര്‍ കാറും ബൈക്കും ഇടിച്ച് തെറിപ്പിച്ചു. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ എട്ട് വാഹനങ്ങളാണ് ജുബിന്‍ ഇടിച്ച് തകര്‍ത്തത്.
https://www.facebook.com/Malayalivartha