കിറ്റുകൾക്ക് മേൽ വീണുപ്പോയ ഒരു ജനതയ്ക്ക് രോഗം വരുമ്പോൾ ചോദ്യം ചോദിക്കാൻ അവകാശം ഇല്ല, പകരം ആ പി ആർ ബലൂൺ നോക്കി കാലനെയും കാത്ത് കിടക്കാം; പണ്ട് പാടിപ്പതിഞ്ഞു പോയ ആ മാവേലി നാടിന്റെ നേരെ ഉൾട്ടയാണ് ഇന്നത്തെ കേരള നാടെന്ന് അഞ്ജു പാർവതി പ്രഭീഷ്

പണ്ട് പാടിപ്പതിഞ്ഞു പോയ ആ മാവേലി നാടിന്റെ നേരെ ഉൾട്ടയാണ് ഇന്നത്തെ കേരള നാട്, പ്രത്യേകിച്ച് അധികാര കേന്ദ്രങ്ങളിൽ. എങ്ങും കള്ളവും ചതിയും കള്ളത്തരങ്ങളും പൊളി വചനങ്ങളും മാത്രം. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ഡോ ഹാരിസ് വൈകാരികമായി വിങ്ങിക്കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ നില്ക്കുന്ന ദൃശ്യം കാണുകയായിരുന്നു. കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, കാരണം ഇത് പ്രതീക്ഷിച്ചിരുന്നതാണ്. നമ്പർ 1 ആരോഗ്യ കേരളം എന്ന PR എയർ ബലൂൺ പൊട്ടിച്ച ഡോ. ഹാരിസിനെ എന്നേ സംസ്ഥാന ദ്രോഹിയായി പ്രഖ്യാപിച്ചു കാണണം മുഖ്യ കപ്പിത്താനും ലേഡി തേർഡ് ഓഫീസറും.
പിന്നെ ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം നടത്തിയ ഷോ ആയിരുന്നല്ലോ ഡോ ഹാരിസിന് നല്കിയ തലോടൽ. ഉള്ളിൽ പല്ലിറുമ്മിയിട്ട് നിന്നെ കാണിച്ച് തരാമെടാ കുലം കുത്തി എന്ന് ശപിച്ചു കൊണ്ടുള്ള തലോടൽ ആയിരുന്നു ആടിയുലയുന്ന കപ്പലിലെ ലേഡി തേർഡ് ഓഫീസർ വീൺ മാഡം നടത്തിയത്. അത് അന്നേ ഡോക്ടർ ഹാരിസിന് അറിയാം, കാരണം അദ്ദേഹം ഒരു ഇടത് അനുഭാവി തന്നെയാണല്ലോ.
ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള വ്യക്തിയിൽ സത്യസന്ധതയും ധാർമിക ബോധവും, ചെയ്യുന്ന ജോലിയോട് കൂറും,സമൂഹത്തോട് ആത്മാർത്ഥതയും ഉണ്ടായിപ്പോയാൽ എന്ത് സംഭവിക്കും എന്നതിന്റെ ഏറ്റവും നല്ല തെളിവ് ആണ് ഇന്ന് ഡോ ഹാരിസിൽ കണ്ട കണ്ണുനീർ. ഇവിടുത്തെ പിഴച്ചുപ്പോയ വ്യവസ്ഥിതിയിൽ ആത്മാഭിമാനം, സ്വത്വബോധം, മന :സാക്ഷി, കറ പുരളാത്ത സർവീസ് റിക്കൊർഡ്സ് എന്നിവ അധികപ്പറ്റാണ്, അല്ല കൊടിയ പാപമാണ്.
അത് ഉള്ളത് കൊണ്ടാണ് ഡോ ഹാരിസിന് അവർ പ്രൊഫഷണൽ സ്യൂയിസൈഡ് വിധിച്ചത്.പണ്ട് പാടിപ്പതിഞ്ഞു പോയ ആ മാവേലി നാടിന്റെ നേരെ ഉൾട്ടയാണ് ഇന്നത്തെ കേരള നാട്, പ്രത്യേകിച്ച് അധികാര കേന്ദ്രങ്ങളിൽ. എങ്ങും കള്ളവും ചതിയും കള്ളത്തരങ്ങളും പൊളി വചനങ്ങളും മാത്രം. എവിടെയും കള്ളക്കോൽ വയ്പ്പും അഴിമതിയുടെ കള്ളപ്പറകളും മാത്രം. ഈ പുരോഗമന നവോത്ഥാന കേരളത്തിൽ കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി സ്വന്തം നട്ടെല്ല് വളയ്ക്കാത്ത ഒരു സർക്കാർ ജീവനക്കാരന്റെ ജീവിതവും സർവ്വീസ് സ്റ്റോറിയും കല്ലും മുള്ളും മാത്രം നിറഞ്ഞ പാതയിലൂടെയുള്ള, കുത്തനെ താഴോട്ട് ഉള്ള ഇറക്കമാണ്.
അതിപ്പോൾ ADM ആയാലും യൂറോളജി വകുപ്പ് തലവൻ ആയ ഡോക്ടർ ആയാലും ഔദ്യോഗിക ജീവിതത്തിൽ ഒരു ഉറുപ്പിക പോലും കൈക്കൂലി വാങ്ങിയിട്ടില്ലായെങ്കിൽ അയാൾ വർഗ്ഗ വഞ്ചകനും കുലം കുത്തിയുമാണ്. താൻ വാങ്ങുന്ന ശമ്പളത്തിന് അനുസരിച്ചുള്ള സേവനം പാവം രോഗികൾക്ക് കിട്ടണം എന്ന് സേവനതാല്പരൻ ആയൊരു ഡോക്ടർ ആഗ്രഹിച്ചു പോയാൽ അതിനേക്കാൾ വലിയൊരു പാപം ഇന്ന് കേരൽ കാ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഇല്ല.
ഭീമാകാരമായ ഒരു മഞ്ഞുമലയുടെ അങ്ങേയറ്റത്തെ മൂലയിൽ ഉള്ള ഏറ്റോം ചെറിയൊരു മഞ്ഞിന്റെ തുണ്ടാണ് ഡോ ഹാരിസിൽ നിന്നുള്ള വെളിപ്പെടുത്തൽ. ഈ നെറികെട്ട സിസ്റ്റത്തിൽ നന്മയുള്ള നല്ലൊരു ഹൃദയം ഉണ്ടായി പോയതാണ്, അഴിമതി ഇല്ലാത്ത സർവീസ് സ്റ്റോറി ഉണ്ടായിപ്പോയതാണ്, ചെയ്യുന്ന ജോലിയോട് കൂറും ആത്മാർത്ഥയും ഉണ്ടായിപോയതാണ് അദ്ദേഹം ചെയ്ത ഏറ്റവും വലിയ പാതകം. അതിന് നമ്പർ വൺ ആരോഗ്യ കേരളം കൊടുത്ത ശിക്ഷയാണ് നമ്മൾ ഇന്ന് കണ്ട കണ്ണുനീർ. അദ്ദേഹം ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്നം ആണെന്നും അതിൽ തിരുത്തലുകൾ നടത്തും എന്നും പരസ്യമായി പ്രഖ്യാപിച്ച ആൾ നല്കിയ 916 തിരുത്തൽ ആണ് ഡോ ഹാരിസിന് ലഭിച്ച നോട്ടീസ്.
വെൽ പ്ലാൻഡ് ആയിട്ടുള്ള ഒരു പ്രൊപ്പഗാണ്ടയിലും കൂലിയെഴുത്ത് മാധ്യമപ്പടയുടെ പരിലാളനയിലുമായി തഴച്ചു വീർത്ത വലിയൊരു എയർ ബലൂൺ മാത്രമാണ് നമ്പർ 1 ആരോഗൃ കേരളം. കിറ്റുകൾക്ക് മേൽ വീണുപ്പോയ ഒരു ജനതയ്ക്ക് രോഗം വരുമ്പോൾ ചോദ്യം ചോദിക്കാൻ അവകാശം ഇല്ല, പകരം ആ PR ബലൂൺ നോക്കി കാലനെയും കാത്ത് കിടക്കാം. ഡോ ഹാരിസിന് ഒരു കാര്യത്തിൽ ചെറുതായിട്ട് ആശ്വസിക്കാം. അത് മറ്റൊന്നുമല്ല ഇവറ്റോളുടെ usual മോഡസ് ഓപ്പറാണ്ടി ആയ അവിഹിതം കം ഗർഭം എന്ന നാറിയാസ്ത്രം തനിക്ക് നേരെ വന്നില്ലല്ലോ എന്നതിൽ
https://www.facebook.com/Malayalivartha


























