ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്തം നടന്നിട്ട് ഒരു വര്‍ഷമായെന്നും ഇനി എപ്പോള്‍ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു.
എപ്പോള്‍ തീരുമാനം എടുക്കാനാകുമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന് ബെഞ്ച് ചോദിച്ചു.കേന്ദ്ര തീരുമാനം വൈകരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ബാങ്കുകള്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളിയെന്ന് നിരീക്ഷിച്ച കോടതി അത് മാതൃകയാക്കിക്കൂടേയെന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. ഹര്‍ജികള്‍ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അതിന്റെ വാദപ്രതിവാദങ്ങള്‍ പുരോഗമിക്കുന്നതിന്റെയും ഇടയിലാണ് ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാനായി എന്ത് നിലപാട് സ്വീകരിച്ചുവെന്ന കാര്യത്തില്‍ കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
എന്നാല്‍ കേന്ദ്രം ഇതിന് നല്കിയ ആദ്യ മറുപടി ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ചില ഭേദഗതികള്‍ വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വായ്പ എഴുതി തള്ളാനുള്ള അധികാരം നിലവില്‍ ഇല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























