ഖമനേയിയുടെ കൊട്ടാരത്തില്‍ ഇസ്രയേല്‍ ചാരന്മാര്‍ ? പരമോന്നതന്‍ പടമാകുമെന്ന്... വാര്‍ റൂമില്‍ നെതന്യാഹു

എല്ലാം അവസാനിച്ചെന്ന് കരുതിയോ ഇനി ഇറാന് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. ഇനി വീഴാന്‍ പോകുന്നത് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ തല. ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സിന്റെ പ്രഖ്യാപനം. തൊട്ടുപിന്നാലെ അതിര്‍ത്തികളില്‍ സുരക്ഷതിമാക്കി ഇറാന്‍ റെവല്യൂഷ്ണറി ഗാര്‍ഡ്. പരമോന്നത നേതാവിന്റെ സുരക്ഷാസേനയില്‍ ഏറ്റവും വിശ്വസ്തരെ മാത്രം നിയമിച്ചു. കൂടാതെ സ്‌നൈപ്പര്‍മാരുടെ എണ്ണം കൂട്ടി. കൊട്ടാരത്തിനുള്ളിലെ തന്നെ രഹസ്യ അറയിലേക്ക് ഖമനേയി മാറിയെന്ന് റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വസ്തര്‍ക്ക് മാത്രമേ ഖമനേയിയുമായ് ബന്ധപ്പെടാന്‍ സാധിക്കു. സാധാരണ ഈഗിള്‍ 44ലേക്കാണ് പരമോന്നത് നേതാവ് മാറാറുള്ളത്. എന്നാല്‍ അവിടം സെയ്ഫ് അല്ല ഇസ്രയേലിന്റെ സ്ഥിരം ആക്രമണ സ്‌പോട്ടാണ് ഈഗിള്‍ 44. അത് ബോധ്യപ്പെട്ടതോടെ താവളം മാറിയിരിക്കുന്നത്. പരമോന്നത നേതാവിന്റെ കൊട്ടാരത്തില്‍ ഇസ്രയേല്‍ ചാരന്മാര്‍ കയറിക്കൂടിയെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍ അവീവ് ഓഫീസിലെ വാര്‍ റൂമില്‍ മണിക്കൂറുകള്‍ ചെലവിട്ടത് പുതിയ ആക്രമണ പദ്ധതിയുടെ തയ്യാറെടുപ്പാണെന്നാണ് സൂചന.
12 ദിവസത്തെ യുദ്ധം ഇറാന്റെ നട്ടെല്ലൊടിച്ചു. ഇത് അവസാന മല്ല ആരംഭമെന്ന് ബെഞ്ചമിന്‍ നെതന്യാഹു കട്ടായം പറഞ്ഞത്. ഇറാനെ വീണ്ടും ആക്രമിക്കാനുള്ള ബ്ലൂപ്രിന്റ് ഇസ്രയേല്‍ തയ്യാറാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. ഇസ്രയേല്‍ ഇതിനായി അമേരിക്കയുടെ സമ്മതം തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സയണിസ്റ്റ് ഭരണകൂടം ഇറാനില്‍ വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, ഭീഷണിയുമായി ഇസ്രായേലി പ്രതിരോധ മന്ത്രി കാറ്റ് രംഗത്ത് വന്നതോടെ വാര്‍ത്ത സത്യമെന്ന് വെളിപ്പെട്ടു.
ഇറാനെ ആക്രമിക്കുകയും പരമോന്നത നേതാവിനെ വധിക്കുകയും ചെയ്യുമെന്നുമാണ് ഇസ്രായേലി കാറ്റ്‌സിന്റെ ഭീഷണി. അമേരിക്കയുടെ തുടലില്‍ കെട്ടിയ നായയാണ് ഇസ്രയേല്‍. ഇരു രാജ്യങ്ങളേയും ആക്രമിക്കാന്‍ തയ്യാറെന്ന് 12 ദിവസത്തെ യുദ്ധം അവസാനിച്ചതിന് പിന്നാലെ മാളത്തില്‍ നിന്ന് പുറത്തിറങ്ങി ഖമനേയി കൊലവിളിച്ചത്. ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍ ഖാംനഈയെയും ഇറാനെയും ശക്തമായി ആക്രമിക്കും എന്ന് കാറ്റ്‌സ് തിരിച്ചടിച്ചു. ഇരുകൂട്ടരും പകരത്തിന് പകരം പോര്‍വിളിച്ചതാണെന്ന് കരുതിയെങ്കില്‍ തെറ്റി.
പരമോന്നത നേതാവിനെ വധിക്കാന്‍ ഇസ്രയേല്‍ ഭാഗത്ത് നീക്കം ശക്തമാകുന്നുണ്ട്. പശ്ചിമേഷ്യയിലെ ഭീകരവാദത്തിന്റെ തല ഖമനേയിയാണെന്ന് കാലങ്ങളായ് ഇസ്രയേല്‍ ഉയര്‍ത്തുന്ന വാദം. ട്രിപ്പിള്‍ എച്ച് ഇറാഖ് സിറിയ മേഖലകളിലെ സായുധ സംഘങ്ങള്‍ തുടങ്ങി പ്രോക്‌സികളെ വാഴിച്ച് ജൂതരാഷ്ട്രം കത്തിക്കാന്‍ ബ്ലൂപ്രിന്റ് ഇട്ടിരിക്കുന്നത് പരമോന്നതന്റെ പ്ലാനാണ്. ചിറകുകള്‍ അരിഞ്ഞിട്ട് കഴിഞ്ഞു ഇനി തലയാണ് വീഴ്‌ത്തേണ്ടതെന്ന് ബോധ്യപ്പെട്ട ഇസ്രയേല്‍ അതിനുള്ള കളമൊരുക്കുന്നു. ഖമനേയിയെ വധിക്കുന്നത് മൊസാദ് ചാരന്മാര്‍ ആയിരിക്കുമോ. അതോ ഏതെങ്കിലും ഇറാനിയെ പദ്ധതി ഏല്‍പ്പിക്കുമോ ഇസ്രയേല്‍ ഇങ്ങനൊരു ചോദ്യം ശക്തമാകുന്നു. ഒരു ഇറാനിയെ മൊസാദ് ദൗത്യം ഏല്‍പ്പിച്ചു ന്നെുള്ള അഭ്യൂഹവും ഉണ്ട്. ചില യുദ്ധവിദഗ്ദര്‍ അവകാശപ്പെടുന്നത് ഏതെങ്കിലുമൊരു ഇറാനി തന്നെയായിരിക്കും ആ കര്‍മ്മം നിര്‍വഹിക്കുകയെന്ന്. കാരണം ഇറാനില്‍ ഇസ്രയേലിന് വലിയ ചാരശൃംഖലയുണ്ട്.
ഇറാനിലെ മതഭരണകൂടത്തെ എതിര്‍ക്കുന്നവരുടെ ആത്യന്തിക ലക്ഷ്യം ഖമനേയി വീഴണമെന്നതാണ്. മൊസാദ് ഈ കൃത്യം ചെയ്തു എന്നതിന് തെളിവുണ്ടാകരുത്. കാരണം ഖമനേയി പരമോന്നത നേതാവാണ്. മേഖലയിലെ ഇസ്ലാമിക രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ തിരിയും. അതുകൊണ്ട് ഖമനേയിയെ തീര്‍ത്താലും പഴി തങ്ങളുടെ തലയ്ക്ക് വരരുതെന്ന് ഇസ്രയേല്‍ കണക്ക് കൂട്ടുന്നുണ്ടാകും. എന്നാല്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന് പറയും പോലെ ഖമനേയി വീണാല്‍ അത് മൊസാദ് തന്നെയെന്നുള്ളത് പരസ്യമായ രഹസ്യം.
ഇറാന്‍ റെവല്യൂഷ്ണറി ഗാര്‍ഡിലും റിസര്‍വ് സേനയിലും ഇറാന്‍ ജനങ്ങള്‍ക്കിടയിലും മെസാദ് ചാരന്മാരുണ്ട്. ടെഹ്‌റാനില്‍ എത്തിയ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ഇറാന്‍ പൗരന്മാരെക്കൊണ്ടാണ് മൊസാദ് തീര്‍ത്തത്. സ്വന്തം രാജ്യത്ത് തന്നെക്കൊല്ലാന്‍ കച്ചകെട്ടി ഒരു സംഘമുണ്ടെന്ന് പേടിയിലാണ് ഖമനേയിയും ജീവിക്കുന്നത്. അടുത്ത വിശ്വസ്തര്‍ക്ക് മാത്രമേ ഖമനേയി എവിടാണ് എന്നൊക്കെയുള്ള വിവരങ്ങള്‍ അറിയൂ. അംഗരക്ഷകരുടെ കൂട്ടത്തിലോ സ്‌നൈപ്പര്‍മാരിലോ മൊസാദ് ചാരന്മാരുണ്ടോയെന്ന് ഭയന്നാണ് പരമോന്നതന്റെ ജീവിതം. ഏതായാലും ഖമനേയിക്ക് കുറി വീണിട്ടുണ്ട് എന്നുള്ളത് ഉറപ്പായിരിക്കുന്നു.
നേരത്തെയും ഇസ്രായേലി കാറ്റ്‌സ് ഇത്തരം ഭീഷണി മുഴക്കിയിരുന്നു. 12 നാള്‍ യുദ്ധത്തിനിടെ, ഖാംനഈയെ വധിക്കാന്‍ ആലോചന ഉണ്ടായിരുന്നു എന്ന് വെടിനിര്‍ത്തലിന് പിന്നാലെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ സമ്മതം ഇല്ലാത്തതുകൊണ്ടല്ല, അതിനുള്ള അവസരം ലഭിക്കാത്തതായിരുന്നു പദ്ധതി ഉപേക്ഷിക്കാന്‍ കാരണം എന്നും അന്നദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇസ്രയേലും അമേരിക്കയും അവകാശപ്പെടുന്ന' ഇറാന്‍ ഉയര്‍ത്തുന്ന ആണവഭീഷണി' ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ്, ഏകപക്ഷീയ ആക്രമണത്തിന് ന്യായമായി ബെഞ്ചമിന്‍ നെതന്യാഹു ആദ്യം പറഞ്ഞത്. പിന്നീട് ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരുമെന്നും മാറ്റിപ്പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഖാംനഈയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നും അതിന് അമേരിക്ക സമ്മതം നല്‍കിയില്ല എന്നുമൊക്കെയുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.
അതിന്റെയെല്ലാം തുടര്‍ച്ചയിലാണ് ഇസ്രായേലി കാറ്റ്‌സ് ആ റിപ്പോര്‍ട്ടുകളെ തള്ളുകയും വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന കാര്യത്തെ സ്ഥിരീകരിക്കുകയും ചെയ്തത്. ഇപ്പോഴിതാ അതെ ഭീഷണിയുമായി വീണ്ടും ഇസ്രായേലി കാറ്റ്‌സ് രംഗത്തെത്തുന്നു. അടുത്തിടെ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ നല്‍കിയ അഭിമുഖത്തില്‍, ഇസ്രയേലിന്റെ ആക്രമണം ഉണ്ടായേക്കുമെന്ന തോന്നല്‍ ഇറാനിയന്‍ ഭരണകൂടത്തിന് ഉണ്ടെന്ന് പറഞ്ഞിരുന്നു.
ഇറാന്റെ ഏത് ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ തയാറാണെന്നും പെസഷ്‌ക്കിയാന്‍ വ്യക്തമാക്കിയിരുന്നു. സമാധാനാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഇറാന്റെ ആണവപദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഒരിക്കലും തയാറാകില്ലെന്ന നിലപാടും അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
ഇസ്രായേല്‍ വീണ്ടുമൊരു ആക്രമണം നടത്തുകയും തുടര്‍ന്നൊരു യുദ്ധത്തിലേക്ക് ഇറാന്‍ നീങ്ങാന്‍ സാധ്യത ഉണ്ടെന്നും ഇറാന്‍ ജനത വിശ്വസിക്കുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് പെസഷ്‌കിയാന്റെയും ഇസ്രായേലി കാറ്റ്‌സിന്റെയുമെല്ലാം പ്രതികരണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്ന പ്രതിരോധ സംവിധാനങ്ങളെല്ലാം അടുത്തിടെ ഇറാന്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. നിലവില്‍ ആണവ പദ്ധതി സംബന്ധിച്ചു യൂറോപ്യന്‍ രാജ്യങ്ങളായ യുകെ, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവരുമായി ഇറാന്‍ ചര്‍ച്ച നടത്തിവരികയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കിയില്‍ വച്ചായിരുന്നു ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ അതില്‍ വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചര്‍ച്ചയില്‍ പുരോഗതിയില്ലെങ്കില്‍ ഓഗസ്റ്റ് അവസാനത്തോടുകൂടി, യു എന്‍ നേരത്തെ ചുമത്തിയിരുന്ന ഉപരോധങ്ങളെല്ലാം ഇറാനുമേല്‍ വീണ്ടും ഏര്‍പ്പെടുത്തിയേക്കാനാണ് സാധ്യത. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മില്‍ അത്തരമൊരു ധാരണയിലേക്ക് എത്തിയതായും സൂചനകളുണ്ട്. അതേസമയം, ആണവപദ്ധതിയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുമെങ്കിലും പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇറാന്‍ സമ്മതിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. ഇറാന്റെ ആണവശേഷി തങ്ങളുടെ രാജ്യത്തിന്റെ അഭിമാനചിഹ്നമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാച്ചി അടുത്തിടെ പറഞ്ഞതെല്ലാം നല്‍കുന്ന സൂചനയും അതുതന്നെയാണ്.
ഇറാനും ഒരു ആക്രമണത്തിന് സര്‍വ്വസജ്ജമായ് നില്‍ക്കുകയാണ്. കാരണം 12 ദിവസം നീണ്ടുനിന്ന ആക്രമണം ഇറാനെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയിരുന്നു. അതിന് തിരിച്ചടിക്കാന്‍ വഴി നോക്കിയിരിക്കുകയാണ് ഐആര്‍ജിസിയും. ജൂണ്‍ പതിമൂന്നാം തീയതി ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളോടെയാണ് യുദ്ധമാരംഭിച്ചത്. ഇറാന്റെ കൈവശം അറുപതു ശതമാനം സമ്പുഷ്ടീകരിച്ച നാനൂറിലധികം കിലോഗ്രാം യുറേനിയമുണ്ടെന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ) റിപ്പോര്‍ട്ട് കാട്ടിയാണ് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ഇറാനിലെ സൈനികകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചത്. ശരിക്കുള്ള കാരണം, ഇറാന്റെ പ്രോക്‌സികളായ ലെബനോനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂത്തികള്‍ എന്നിവ ഏറെക്കുറെ നിലംപരിശായതിനാല്‍ അവരുടെ റിമോട്ട് കൈയിലുള്ള ഇറാനിലെ മതഭരണകൂടത്തെ വീഴ്ത്താന്‍ പറ്റിയ സമയം എന്ന കണക്കുകൂട്ടലാവണം.
ഒപ്പം, ഇറാനുണ്ടെന്നു പറയുന്ന അണുവായുധ നിര്‍മാണശേഷിയെ തകര്‍ക്കുകയും ചെയ്യുക. ഇസ്രയേലി പോര്‍വിമാനങ്ങളെ ചെറുക്കാന്‍ പഴഞ്ചനായ ഇറാനിയന്‍ വ്യോമപ്രതിരോധ സംവിധാനത്തിനായില്ല. ഉള്ളതില്‍ ചിലത് മൊസാദ് ചാരന്‍മാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഐ.ആര്‍.ജി.സിയുടെയും സൈന്യത്തിന്റെയും ആണവനിലയങ്ങളുടെയും തലപ്പത്തുള്ളവരെ ഇസ്രയേല്‍ തിരഞ്ഞുപിടിച്ചു വധിക്കുകയും ചെയ്തതോടെ ഇറാന് അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന തോന്നലായിരുന്നു ആദ്യം. പക്ഷേ, തളരാതെ പോരാടിയ ഇറാന്‍ തുരുതുരെ മിസൈലുകള്‍ തൊടുത്ത് ഇസ്രയേലി ജനതയെ ബങ്കറുകളിലേക്കു തുരത്തി. മിസൈലുകള്‍ ഭൂരിഭാഗവും അയേണ്‍ ഡോമില്‍ തട്ടി തകര്‍ന്നെങ്കിലും അത് ഭേദിച്ചവ ജനവാസകേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടമുണ്ടാക്കി. തുടര്‍ന്ന് സംഹാരം പുറത്തെടുക്കുകയായിരുന്നു ഇസ്രയേല്‍.
https://www.facebook.com/Malayalivartha