12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന്‍ അറസ്റ്റില്‍

പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന്‍ അറസ്റ്റില്‍. താമരശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സമീപവാസിയാണ് പിടിയിലായത്. കഴിഞ്ഞ മേയ് 15ന് വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്.
ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു. ഈ അവസരത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha