ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ബലപ്രയോഗത്തിൽ ആന്തരിക അവയങ്ങൾക്ക് ക്ഷതമേറ്റു; പാലക്കാട്ട് അതിക്രൂരമായ കൊലപാതകം

പാലക്കാട്ട് നഗരമധ്യത്തിൽ അതിക്രൂരമായ കൊലപാതകം. പീഡന ശ്രമത്തിനിടെ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആക്രി പെറുക്കി ജീവിക്കുകയായിരുന്ന യുവതിയെയായണ് എസ്.സുബ്ബയ്യനെന്ന 40ക്കാരൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഉപദ്രവിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പിന്നീടാണ് കൊലപാതകമെന്ന് കണ്ടെത്തിയത് .
ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിച്ച മീനാക്ഷിപുരം പട്ടഞ്ചേരി മല്ലൻകുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി യുവതിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ചശേഷമാണെന്നും പൊലീസ് കണ്ടെത്തി.
ബലപ്രയോഗത്തിൽ ആന്തരിക അവയങ്ങൾക്ക് ക്ഷതമേറ്റു . ഇതായിരുന്നു യുവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡിൽ നിന്നും ജില്ലാ ആശുപത്രിയിൽ യുവതിയെ എത്തിച്ചത് . അവശനിലയിൽ യുവതിയെ കണ്ടെന്നു പറഞ്ഞായിരുന്നു സുബയ്യൻ 46കാരിയെ ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയ ടൗൺ സൗത്ത് പൊലീസ് സുബയ്യനെ ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha