'നൈസാര്‍' ഉപഗ്രഹത്തിന്റെ വിക്ഷേപണ ദൃശ്യങ്ങള്‍ പുറത്ത്...

(നാസ-ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍) ഉപഗ്രഹത്തിന്റെ വിക്ഷേപണ ദൃശ്യങ്ങള്‍ പുറത്ത്.
ജി.എസ്.എല്‍.വി എഫ് -16 റോക്കറ്റില്‍ ഘടിപ്പിച്ച ഓണ്‍ബോര്‍ഡ് കാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്. ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ ഭാഗങ്ങള്‍ ഖര, ദ്രവ, ക്രയോജനിക് ഘട്ടങ്ങളില്‍ വേര്‍പ്പെട്ട് പോകുന്നതും അവസാനം ഉപഗ്രഹം ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാവുന്നതാണ്.
ആഗോള ബഹിരാകാശ സഹകരണത്തിലെ ഒരു നാഴികക്കല്ലാണ് 'നൈസാര്‍' വിക്ഷേപണമെന്നും ഇസ്രോ എക്‌സില്‍ വ്യക്തമാക്കി. ബുധാഴ്ച വൈകുന്നേരം 5.40ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജി.എസ്.എല്‍.വി എഫ് -16 റോക്കറ്റിലേറിയായിരുന്നു നൈസാറിന്റെ ബഹിരാകാശ കുതിപ്പ്.
മൂന്നു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി വിക്ഷേപണത്തിന്റെ 19ാം മിനിറ്റില്‍ ഭൂമിയില്‍ നിന്ന് 745.5 കിലോമീറ്റര്‍ അകലെ സൗര-സ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 102ാം വിക്ഷേപണമായിരുന്നു ഇത്. ജി.എസ്.എല്‍.വി റോക്കറ്റിന്റെ 18ാമത്തെ ദൗത്യവും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 12ാമത്തെ വിക്ഷേപണവും കൂടിയായിരുന്നു നൈസാര്‍ ദൗത്യം.
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ചേര്‍ന്ന ആദ്യദൗത്യമാണ് 'നൈസാര്‍'.
"
https://www.facebook.com/Malayalivartha