വയോജനങ്ങള്‍ക്കായി വീട്ടിലൊരു മുറി നീക്കിവെക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാനത്ത് നിയമം വരുന്നു...

സംസ്ഥാനത്ത് നീക്കിവെക്കുന്നത് നിര്‍ബന്ധമാക്കി നിയമം വരുന്നു. വയോജനക്ഷേമം ഉറപ്പാക്കാനായി സാമൂഹികനീതി വകുപ്പ് തയ്യാറാക്കിയ കരടു വയോജനനയത്തിലാണ് ഈ വ്യവസ്ഥ. ക്ഷേമപെന്‍ഷന്‍ മുതിര്‍ന്നവരുടെ അവകാശമായി കണക്കാക്കി സാമ്പത്തികസ്ഥിരത ഉറപ്പാക്കുമെന്നും കരടുനയം പ്രഖ്യാപിച്ചു.
പുതുതായി നിര്‍മിക്കുന്ന മൂന്നിലേറെ കിടപ്പുമുറികളുള്ള വീട്ടില്‍ ഒരു മുറി വയോജനസൗഹൃദമായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് നിയമനിര്‍മാണം നടത്തും. പ്രായമായവര്‍ക്ക് സൗകര്യമൊരുക്കാനായി സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങള്‍ക്ക് സബ്‌സിഡിയോടെ പാര്‍പ്പിടനവീകരണ പദ്ധതിയും വരും.
വയോജനസംരക്ഷണ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി സാമൂഹികനീതി വകുപ്പ് പ്രത്യേക പ്രൊഫഷണല്‍ കേഡറും രൂപവത്കരിക്കും.
അതേസമയം അര്‍ഹരായ എല്ലാ മുതിര്‍ന്നപൗരര്‍ക്കും സാമൂഹികക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഗതാഗതസൗകര്യം നല്‍കണം. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക വാര്‍ഡും ടെലി മെഡിസിന്‍ സൗകര്യവും സുരക്ഷ ഉറപ്പാക്കാന്‍ വീടുകള്‍ ജിയോ ടാഗ് ചെയ്യും
വിദ്യാര്‍ഥികള്‍ക്ക് വയോജനപരിപാലന പരിശീലനം നല്‍കി എന്‍എസ്എസും എന്‍സിസിയും പോലുള്ള സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha