ലുട്ടാപ്പി ടീം ചത്തീസ്ഗഢിലെത്തി കന്യാസ്ത്രി വിവാദം കുഴച്ചു...ഇനി കേന്ദ്ര ഏജൻസികൾ...തൂത്തുമെഴുകും

എ.എ. റഹീം ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ചത്തീസ്ഗഢിൽ നടത്തിയ നാടകത്തിന്റെ പരിണിതഫലം അനുഭവിക്കാൻ ജയിലിൽ കഴിയുന്ന കന്യാസ്ത്രിമാർ ഒരുങ്ങുന്നു. ഇടത്- വലതു മുന്നണികൾ ബി ജെ പിക്കെതിരെ നടത്തിയ നാടകത്തിൽ പാവം ക്രൈസ്തവസഭാനേതാക്കൾ വീണു. കേരളത്തിലെ ലുട്ടാപ്പികൾ ചത്തീസ്ഗഡിലെത്തി പോലീസും ഭരണകൂടവുമായി ഉടക്കിയതോടെ കന്യാസ്ത്രീമാർ ശരിക്കും പെട്ടു.കന്യാസ്ത്രീമാർക്ക് വേണ്ടി സംസാരിച്ച രാജീവ് ചന്ദ്രശേഖറിന് പോലും മിണ്ടാൻ കഴിയാത്ത സാഹചര്യമായി. കേരളത്തിലെ ബി ജെ പിയോട് ഇക്കാര്യത്തിൽ ഇനി മിണ്ടിപോകരുതെന്നാണ് ആർ എസ് എസ് നൽകിയിരിക്കുന്ന നിർദ്ദേശം.
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസ് കേന്ദ്ര ഏജന്‍സിയുടെ പരിധിയിലേക്ക് എത്തിയെന്നതാണ് ഇടത് - വലത് നേതാക്കൾ നൽകിയ നേട്ടം. മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം തുടങ്ങിയ ഗൗരവമായ വകുപ്പുകള്‍ ചുമത്തിയ കേസിലെ കേന്ദ്ര ഏജന്‍സികളുടെ രംഗപ്രവേശനം ഏറെ നിര്‍ണ്ണായകമാകും. കന്യാസ്ത്രീകളുടെ മോചനം അടക്കമുള്ള വിഷയങ്ങളിലെ പ്രതീക്ഷകളെല്ലാം അവസാനിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കഴിഞ്ഞ ദിവസം വരെ കന്യാസ്ത്രീകളെ ഇറക്കാൻ ബി ജെ പിയുടെ കേരള നേതാക്കൾ ശ്രമിച്ചിരുന്നു,
കന്യാസ്ത്രീകളുടെ ജാമ്യം പരിഗണിച്ച സെഷന്‍സ് കോടതിയാണ് കേസ് എന്‍ഐഎ കോടതിയിലേക്ക് വിട്ടത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ഉള്ളതിനാലാണ് ഈ തീരുമാനം എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്കൊപ്പം കണ്ടെത്തിയ ഒരു പെണ്‍കുട്ടി നിര്‍ബന്ധമായാണ് കൊണ്ടു പോകുന്നതെന്ന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പരാതിക്കാരനായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ രവിനിഗമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബിലാസ്പൂരിലെ ഹൈക്കോടതിയുടെ ഭാഗമായുള്ള എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് ജാമ്യഹര്‍ജി തളളിയത്. അതായത് ഇത് ഒരു ജുഡീഷ്യൽ തീരുമാനമാണ്.
ഹര്‍ജി പരിഗണിക്കാന്‍ എടുക്കുന്നതിന് മുമ്പ് തന്നെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സെഷന്‍സ് കോടതിക്ക് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കന്യാസ്ത്രീകള്‍ക്ക് ഒരുകാരണവശാലും ജാമ്യം ലഭിക്കില്ല. ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേന്ദ്രഏജന്‍സി ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് സമാനമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ഇതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ ആഹ്ളാദപ്രകടനം നടത്തി. ജയ്ശ്രീറാം മുഴക്കിയാണ് ഇവര്‍ അഹ്ഹ്ളാദപ്രകടനം നടത്തിയത്
എന്‍ഐഎ കോടതിയില്‍ കേസ് എത്തുന്നതോടെ അന്വേഷണത്തിന് എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ കൂടി എത്തുന്നതോടെ ഗൗരവമായ കേസായി ഇത് മാറും.
ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരൂന്നു. സംഭവം മതപരിവർത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ലെന്ന് ബിജെപിക്ക് വിശ്വാസമുണ്ടെന്നും രണ്ട് കന്യാസ്ത്രീകൾക്കുമൊപ്പം ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രതിനിധി അനൂപ് ആന്റണി രാവിലെ അവിടെ എത്തുകയും കൂടിക്കാഴ്ചയും പത്രസമ്മേളനവും നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകളും പുറത്തെത്തുന്നതുവരെ ബിജെപി അവർക്കൊപ്പമുണ്ടാകും, രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഷയത്തേക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. തെറ്റിദ്ധാരണമൂലമുണ്ടായ വിഷയമാണെന്ന് നൂറുശതമാനം ഉറപ്പുണ്ട്. പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷൻ നിയമപ്രകാരം, പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നു. അത് ചെയ്തിട്ടില്ല എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവിടെ മതപരിവർത്തന നിരോധനനിയമം ഉള്ളതെന്നും രാജീവ് പറഞ്ഞു. അവിടെ മനുഷ്യക്കടത്തുണ്ട്. അതിനാലാണ് പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷൻ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് സമുദായമാണെങ്കിലും നമ്മുടെ മലയാളി സമുദായത്തിൽ ആരാണെങ്കിലും അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും പരിഹകരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മറ്റ് പാർട്ടികൾ ഇവരുടെ വിഷമവും വേദനയും ഉപയോഗിച്ച് അവസരവാദരാഷ്ട്രീയം കളിക്കുകയാണ്. കോൺഗ്രസിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും അദ്ദേഹം വിമർശിച്ചു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രികള്‍ക്ക് നീതി ലഭിക്കും വരെ ഒപ്പം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുമ്പോഴും സംഘപരിവാര്‍ സംഘടനകളുടെ നിലപാട് അതിന് എതിരാണ്. മതപരിവര്‍ത്തന ആരോപണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്നും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വത്തിനോ ഛത്തീസ്ഗഡ് സര്‍ക്കാരിനോ, കേന്ദ്ര സര്‍ക്കാരിനോ അത്തരമൊരു നിലപാടില്ല.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തന്നെ ക്രൈസ്തവര്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കുന്നത് പതിവാണ്. എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വം ക്രൈസ്തവ സഭകളുമായി അടുക്കാന്‍ പതിനെട്ട് അടവും പയറ്റുന്നതിനിടയിലാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് ഉണ്ടായത്. കന്യാസ്ത്രീകളെ രക്ഷിക്കാന്‍ എല്ലാ സഹായവും ഒരുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ അപ്പോള്‍ തന്നെ പ്രഖ്യാപിച്ചു. പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയച്ചു. എന്നാല്‍ ഈ നടപടികളോട് എതിര്‍പ്പും ഉയരുകയാണ്.
സംസ്ഥാന നേതൃത്വത്തിന്റെ ഈ നീക്കങ്ങളോട് ദേശീയ നേതൃത്വമോ ഛത്തീസ്ഗഡ് സര്‍ക്കാരോ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് സംസ്ഥാന ബിജെപിയെ ത്രിശങ്കുവിലാക്കുകയാണ്. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതം മാറ്റുന്നവെന്ന സംഘപരിവാറിന്റെ നിലപാടിന് വിരുദ്ധമാണ് രാജീവ് ചന്ദ്രശേഖറുടെ നിലപാട്. ഇതിലാണ് സംഘപരിവാര്‍ സംഘടനകളില്‍ അസ്വസ്ഥത വളരുന്നത്.
കന്യാസ്ത്രീകളുടെ അറസ്റ്റോടെ സഭകളുമായുണ്ടായിരുന്ന ഊഷ്മള ബന്ധം തകര്‍ന്നുവെന്ന് ബിജെപി നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. സര്‍വോപരി വിശ്വാസ തകര്‍ച്ച നേരിടുന്നുവെന്ന് സഭാ നേതാക്കളും തുറന്ന് പറയുന്നു. കേക്കും കെട്ടിപ്പിടുത്തവും ഇവിടെ നടത്തുന്നവരുടെ പാര്‍ട്ടി തന്നെ കൈവിലങ്ങും കൊടുക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി പറയാനാവാതെ വട്ടം കറങ്ങുകയാണ് സംസ്ഥാന ബിജെപി.
ഛത്തീസ്ഗഢില്‍ ഗോത്രങ്ങളുടെ നിയമവിരുദ്ധ മതപരിവര്‍ത്തന കേസ് പുറത്തുവന്നതിനുശേഷം, കോണ്‍ഗ്രസ് ക്രിസ്ത്യന്‍ കൂട്ടുകെട്ട് മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട രണ്ട് കന്യാസ്ത്രീകളെയും അവരുടെ മറ്റൊരു കൂട്ടാളിയെയും സംരക്ഷിക്കുകയും നിയമത്തിന്റെ പിടിയില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം രാജീവ് ചന്ദ്രശേഖറിനും ബാധകമാണെന്നാണ് എതിരാളികള്‍ പറയുന്നത്.
അറസ്റ്റിനെതിരെ സഭകളുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങി പരസ്യ പ്രതിഷേധം തുടങ്ങിയതോടെ രാജീവ് ചന്ദ്രശേഖര്‍ ഏതാണ്ട് വല്ലാത്ത അവസ്ഥയാണ്. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ രണ്ട് കേന്ദ്ര മന്ത്രിമാരും മിങ്ങിയിട്ടില്ല. മുഖം രക്ഷിക്കാന്‍ നെട്ടോട്ടത്തിലാണ് രാജീവ് ചന്ദ്രശേഖറും കൂട്ടരും. ഇത് കണ്ട് സന്തോഷിക്കുന്ന ഒരു വിഭാഗം ബിജെപിക്കുള്ളില്‍ തന്നെ ഉണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.
അതിനിടെ ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരള ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസ് രംഗത്തുവന്നു.
കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിലെ ബിജെപി വേവലാതിപ്പെടേണ്ടെന്നും ഛത്തീസ്ഗഡിൽ നിയമവും നീതിയും നടപ്പിലാക്കാൻ ഒരു സർക്കാരുണ്ടെന്നും മുതിർന്ന ആർഎസ്എസ് മുതിർന്ന നേതാവ് കെ ഗോവിന്ദൻകുട്ടി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് കമന്റ് ആയിട്ടായിരുന്നു ഗോവിന്ദൻകുട്ടിയുടെ മറുപടി.
നാരായൺപൂരിൽ നിന്ന് രണ്ട് സ്ത്രീകളെ ഒരു പുരുഷനോടൊപ്പം ആഗ്രയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചത് എന്തിനാണെന്ന് ഗോവിന്ദൻകുട്ടി ചോദിക്കുന്നുണ്ട്. നക്സൽ മേഖലയിൽ കന്യാസ്ത്രീകൾക്കുള്ള ബന്ധം അന്വേഷണവിധേയമാക്കണമെന്നും കേരളത്തിലെ ദുർഭരണത്തിനും വിലക്കയറ്റത്തിനും എതിരെ ശക്തമായ പ്രതികരണങ്ങൾ സംഘടിപ്പിക്കുകയാണ് ബിജെപി ചെയ്യേണ്ടതെന്നും ഗോവിന്ദൻകുട്ടി ആവശ്യപ്പെട്ടു.വിഷയത്തിൽ കേരള ബിജെപിയുടെ നിലപാടിനെതിരെ ഹിന്ദു ഐക്യവേദിയും രംഗത്തുവന്നിട്ടുണ്ട്. ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവർത്തനങ്ങൾ ആര് നടത്തിയാലും എതിർക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് കുറ്റാരോപിതരെ നിരപാരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുളള അനീതിയാണെന്നുമാണ് ഹിന്ദു ഐക്യവേദിയുടെ പ്രസ്താവന.
ബജ്റംഗ്ദൾ ഒരു സ്വതന്ത്ര സംഘടനയാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞത്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സഭവം നടന്ന ദിവസം പാർട്ടിയെ ബന്ധപ്പെട്ടു. അന്നുമുതൽ അവർക്ക് നീതി ലഭിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അനൂപ് ആന്റണിയെ അയച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആർഎസ്എസും ഹിന്ദു ഐക്യവേദിയും രംഗത്തുവന്നത്.
സംഘപരിവാറിന്റെ ന്യൂനപക്ഷ വിരോധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നതിന് നിരവധി തെളിവുകള്‍ ജനാധിപത്യ ഭാരതത്തിലുണ്ട്. ജനസംഘം പ്രതിപക്ഷ സഖ്യമായിരുന്ന ജനതാ പാര്‍ട്ടിയില്‍ ലയിച്ച് 1977ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന കാലത്ത് തന്നെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി സ്വകാര്യ മതസ്വാതന്ത്ര്യ ബില്‍ (Freedom Religion Bill 1978) പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. ജനസംഘം പ്രവര്‍ത്തകനായ ഒപി ത്യാഗിയായിരുന്നു ലോക്‌സഭയില്‍ 1978 ഡിസംബറില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്.
ഈ ബില്ലിനെതിരെ നഖശിഖാന്തം പോരാടിയത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളായ വയലാര്‍ രവി, വിഎം സുധീരന്‍, എസി ജോര്‍ജ് എന്നിവരായിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെയാണ് ജനത സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നത്. ബില്ലിനെതിരെ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം ബില്ലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ച് മണ്ഡലത്തില്‍ നിന്നാണ് ഒപി ത്യാഗി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബലം പ്രയോഗിച്ചോ പ്രലോഭിപ്പിച്ചോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ മതം മാറ്റുന്നത് തടയണമെന്നായിരുന്നു ബില്ലിന്റെ കാതല്‍. ഇപ്പോഴും സമാനമായ അരക്ഷിതാവസ്ഥയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ,സജീവമായി നിലനില്‍ക്കുന്നത്.
ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നു. പക്ഷേ, അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. സഭാധ്യക്ഷന്മാരും മദര്‍ തെരേസ അടക്കമുള്ളവരും നല്‍കിയ പരാതികളോട് അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ് മൊറാര്‍ജി ദേശായി സ്വീകരിച്ചത്. ലോക്‌സഭയില്‍ ഭുരിപക്ഷം നഷ്ടപ്പെട്ടതു കൊണ്ട് മാത്രമാണ് ഒപി ത്യാഗിയുടെ സ്വകാര്യ ബില്‍ നിയമം പാസാകാതെ പോയത്.
നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ 2025 ജൂണ്‍ 30 വരെ 4694 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (United Christian Forum) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
പരമാവധി ജീവപര്യന്തം, കനത്ത പിഴ എന്നിവയോടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് എതിരായ നിയമം കൂടുതൽ കടുപ്പമേറിയതാക്കുന്നതാണു യുപി നിയമസഭ പാസാക്കിയ ബിൽ. നിയമമാകുന്നതോടെ ഈ കുറ്റത്തിന് രാജ്യത്ത് ഏറ്റവും കടുപ്പമേറിയ ശിക്ഷവ്യവസ്ഥകൾ പ്രാബല്യത്തിലുള്ള സംസ്ഥാനമാകും യുപി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ, സ്ത്രീകൾ, പിന്നാക്കവിഭാഗക്കാർ എന്നിവരെ വശീകരിച്ചും മറ്റും മതപരിവർത്തനം നടത്തുന്നതിന് കനത്ത ശിക്ഷ ബിൽ നിർദേശിക്കുന്നു.
കുറ്റക്കാരാകുന്നവർ നിയമവിരുദ്ധമായ മതപരിവർത്തനത്തിന് വിധേയരായവർക്കു നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയുമുണ്ട്. മതപരിവർത്തനങ്ങൾക്കായി ‘ലൗ ജിഹാദ്’ നടക്കുന്നുണ്ടെന്ന ബിജെപിയുടെ ആരോപണത്തിന്റെ തുടർച്ചയാണ് ബില്ലെന്നാണു വിലയിരുത്തൽ. നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം 2021ലാണ് യുപി സർക്കാർ പാസാക്കിയത്.
ഹിമാചൽപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, അരുണാചൽപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിലും സമാന നിയമം പ്രാബല്യത്തിലുണ്ട്. വ്യക്തിയുടെ മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കാത്തിടത്തോളം മതപരിവർത്തന വിരുദ്ധ നിയമങ്ങൾക്ക് ഭരണഘടനാ സാധുതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലെ നിയമം ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ പകർത്താനാണു സാധ്യത.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി നടത്തിയിട്ടുള്ളത്. . ദാനം ചെയ്യുന്നത് നല്ല കാര്യം ആണെങ്കിലും ലക്ഷ്യം മതപരിവർത്തനം ആകരുതെന്നും കോടതി നിർദേശിച്ചു. ഭീഷണിയിലൂടെയും സമ്മർദ്ദത്തിലൂടെയും മതപരിവർത്തനം നടത്താൻ ആർക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങളെ സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച ശേഷം വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. മതപരിവർത്തനം തടയുന്നതിന് വിവിധ സംസ്ഥാനങ്ങളിലുള്ള സംവിധാനങ്ങൾ അറിയിക്കാനും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കുന്നതിനുള്ള അവകാശം പൗരന്മാർക്കുണ്ട്. എന്നാൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനത്തിനുള്ള അധികാരമില്ലെന്നും വ്യക്തമാക്കി നേരത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.
നിർബന്ധിത മതപരിവർത്തനം തടയുന്നതിന് ഒൻപത് സംസ്ഥാനങ്ങൾ ഇതിനകം നിയമം കൊണ്ടുവന്നിട്ടുണ്ട്. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാണ എന്നീ സംസ്ഥാനങ്ങളാണ് നിയമം കൊണ്ട് വന്നിട്ടുള്ളതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിർബന്ധിത മതപരിവർത്തനം തടയുന്നതിന് ഗുജറാത്ത് സർക്കാർ ശക്തമായ നിയമം പാസ്സാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുക ആണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. ഇക്കാര്യം ചീഫ് ജസ്റ്റിസിന് മുന്നിൽ ഉന്നയിക്കാൻ ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
രാമജന്മഭൂമി പ്രശ്നം ആരംഭിയ്ക്കുന്നതിനുള്ള പല കാരണങ്ങളില്‍ ഒന്ന് തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് നടന്ന മതപരിവര്‍ത്തനമാണ്.
മീനാക്ഷിപരം മതപരിവര്‍ത്തനം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആര്‍എസ്എസിനും ബിജെപിയ്‌ക്കും ഒരു ടേണിംഗ് പോയിന്‍റായിരുന്നു. നൂറുകണക്കിന് പിന്നാക്കസമുദായക്കാര്‍ മുസ്ലിങ്ങളായി മാറി.
തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ഒരു ഗ്രാമമാണ് മീനാക്ഷിപുരം. നൂറുകണക്കിന് താഴ്ന്ന ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ ഇസ്ലാമിലേക്ക് ഉള്ള മതപരിവർത്തനം നടത്തിയ സംഭവമാണ് മീനാക്ഷിപുരം മതപരിവർത്തനം എന്ന പേരിൽ പ്രസിദ്ധമായത്. ഈ സംഭവം ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു, 1,100 പട്ടികജാതിക്കാർ ഒറ്റയടിക്ക് ഇസ്ലാം മതം സ്വീകരിച്ചതായി കണക്കാക്കപ്പെടുന്നു. നിരവധി പ്രസ് റിപ്പോർട്ടർമാരും രാഷ്‌ട്രീയക്കാരായ അടൽ ബിഹാരി വാജ്‌പേയി, യോഗേന്ദ്ര മക്വാന എന്നിവരും മീനാക്ഷിപുരം ഗ്രാമം സന്ദർശിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മീനാക്ഷിപുരം മതപരിവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ദിരാഗാന്ധി മീനാക്ഷിപുരം മതപരിവര്‍ത്തനത്തിന് എതിരായിരുന്നു; അവര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടു
മീനാക്ഷിപുരം മതപരിവര്‍ത്തനത്തിനെതിരായിരുന്നു ഇന്ദിരാഗാന്ധി. ഇങ്ങിനെ വലിയ തോതില്‍ മതപരിവര്‍ത്തനം നടന്നാല്‍ ഇന്ത്യയുടെ മതേതരത്വസ്വഭാവം ഇല്ലാതാകുമോ എന്നുപോലും ഇന്ദിരാഗാന്ധി ഭയന്നു. അവര്‍ നേരെ രാജ്യത്തെ ഈ വലിയ ഭീഷണയില്‍ നിന്നും രക്ഷിയ്‌ക്കാന്‍ ആര്‍എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനം നിര്‍ത്തുന്നതിനായി വലിയ തോതില്‍ പ്രചാരണം നടത്താന്‍ ഇന്ദിരാഗാന്ധി തന്നെ ആര്‍എസ്എസ് നേതാക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന് ഇന്ദിരാഗാന്ധി തന്നെ ഈ ഒരു ദൗത്യത്തിനായി കോണ്‍ഗ്രസ് നേതാവ് കരണ്‍സിംഗിനെ ഇതിനായി ചുമതലപ്പെടുത്തി. അന്ന് ആര്‍എസ്എസ് അശോക് സിംഘാളിനെ തമിഴ്നാട്ടിലേക്ക് അയച്ചു. അദ്ദേഹം മീനാക്ഷിപുരം സന്ദര്‍ശിച്ചു. അശോക് സിംഘാള്‍ യുപിയിലെ വലിയൊരു ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു. കരുത്തനായ സംഘം പ്രവര്‍ത്തകനുമായിരുന്നു. അന്ന് അശോക് സിംഘാള്‍ വിശ്വഹിന്ദു പരിഷത്തിന്റെ ജോയിന്‍റ് ജനറല്‍ സെക്രട്ടറിയായി. മീനാക്ഷിപുരം സംഭവത്തിനെതിരായ പ്രതിഷേധമാണ് അശോക് സിംഘാളിന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്ത് പിന്നീട് വലിയൊരു ശക്തിയായി വളരാന്‍ കാരണമായത്. പിന്നാക്കക്കാരായ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനാലാണ് അവര്‍ ഹിന്ദുമതം വിട്ട് മറ്റ് മതങ്ങളിലേക്ക് പോകുന്നതെന്ന് തിരിച്ചറിഞ്ഞ അശോക് സിംഘാള്‍ അവര്‍ക്ക് കൂടി പ്രവേശനം അനുവദിക്കുന്ന 200 ക്ഷേത്രങ്ങള്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ പണിതു. അതിന് ശേഷമാണ് ദളിതരുടെ മതപരിവര്‍ത്തനം നിലച്ചത്.
ബിജെപി അതുവരെ മതേതരത്വം പറഞ്ഞുനടന്ന പാര്‍ട്ടിയായിരുന്നു. ഇനി ബിജെപിയെ ഒരു ബഹുജനസംഘടനയാക്കി വളര്‍ത്തണമെങ്കില്‍ ഏതെങ്കിലും ഹിന്ദുക്കളുടെ പ്രശ്നം ഏറ്റെടുക്കണം എന്ന അഭിപ്രായമുണ്ടായി. മീനാക്ഷിപുരം മതപരിവര്‍ത്തനവും ഇതിന് പ്രേരണയായി. അങ്ങിനെയാണ് രാമജന്മഭൂമി പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയും അടുപ്പിക്കാതിരുന്ന ഹിന്ദു പാര്‍ട്ടിയായ മഹാരാഷ്‌ട്രയിലെ ശിവസേനയുമായി ബിജെപി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതും ഇക്കാലയളവിലാണ്.
1951ല്‍ കോണ്‍ഗ്രസിനെതിരെ ശ്യാമപ്രസാദ് മുഖര്‍ജി രൂപീകരിച്ച പാര്ട്ടിയാണ് ജനസംഘം എന്ന പേരില്‍ അറിയപ്പെട്ട ഭാരതീയ ജനസംഘം. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം ജനതാപാര്‍ട്ടിയുമായി കൂട്ടുചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. പിന്നീട് അടിയന്തരാവസ്ഥയ്‌ക്ക ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം ജനതാ പാര്‍ട്ടിയ്‌ക്കൊപ്പം നിന്നു. അന്ന് ഇന്ദിരാഗാന്ധിയെ തറപറ്റിച്ച് ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. 1977 മുതല്‍ 1979 വരെ ജനതാപാര്‍ട്ടി ഭരിച്ചു. പക്ഷെ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നു. 1980 ഏപ്രിലാണ് അടല്‍ ബിഹാരി വാജ് പേയിയുടെയും അദ്വാനിയുടെയും നേതൃത്വത്തില്‍ ബിജെപി രൂപംകൊള്ളുന്നത്. വാജ് പേയിയായിരുന്നു ആദ്യ ദേശീയ അധ്യക്ഷന്‍. മീനാക്ഷിപുരം മതപരിവര്‍ത്തനരത്തിനെതിരായ പ്രക്ഷോഭവും രാമജന്മഭൂമി പ്രക്ഷോഭവും ബിജെപിയ്‌ക്ക് വഴിത്തിരിവായി.
ഏതായാലും ജയിലിലായ കന്യാസ്ത്രീമാർക്കെതിരെ ചുമത്തിയത് മതപരിവർത്തന കുറ്റമാണ്. ഇത് ദേശവിരുദ്ധമായതിനാൽ എന്തുസംഭവിക്കുമെന്ന് കണ്ടറിയാം. ഇതിനെ ലുട്ടാപ്പി ടീമിന്റെ സംഭാവനയായി മനസിലാക്കാം.
https://www.facebook.com/Malayalivartha