പൊലീസുകാരെ ആക്രമിച്ച കേസ് ... ഒരാള്‍ പിടിയില്‍...

പൊലീസുകാരെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. കൊല്ലങ്കാവ് ചെരുപ്പൂര്‍കോണം സ്വദേശി ശാലു (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്.
നെടുമങ്ങാട് ടൗണിലെ ബാറിന് മുന്നില്‍ അടിപിടികൂടിയ ശാലുവിനെയും മറ്റൊരാളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ആകാശ്, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം നടന്നത്.
സ്റ്റേഷനിലെത്തിയ ശാലുവിനെ ജീപ്പില്‍ നിന്നും ഇറക്കുന്നതിനിടെ നീ ആരാടാ എന്ന് ചോദിച്ച് ബഹളമുണ്ടാക്കിയ ഇയാള്‍ പൊലീസുകാരെ അസഭ്യം വിളിക്കുകയും രാഹുലിന്റെ വലതുകൈയ്യില്‍ പിടിച്ച് തിരിക്കുകയുമായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാനായി ശ്രമിച്ച ആകാശിനെയും ഇയാള്‍ ഉപദ്രവിക്കുകയും അസഭ്യം വിളിച്ചതായും പൊലീസ് .
സമീപവാസികളെ കയ്യേറ്റം ചെയ്യലും അസഭ്യം വിളിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞതായും ഇയാള്‍ക്കെതിരെ വേറെയും ചില കേസുകളുണ്ടെന്നും പൊലീസ് . പരിക്കേറ്റ പൊലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
" f
https://www.facebook.com/Malayalivartha