കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ തിരോധാനം അന്വേഷിച്ച ലോക്കല്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായതായി സംസ്ഥാന ക്രൈംബ്രാഞ്ച്

കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി കോഴിക്കോട് സ്വദേശി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനം അന്വേഷിച്ച ലോക്കല്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായതായി സംസ്ഥാന ക്രൈംബ്രാഞ്ച്.
അന്വേഷണസംഘത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരമേഖല ഐ.ജി രാജ്പാല്‍ മീണ ഉത്തരവിടുകയും ചെയ്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലാണു നടപടി. മാമിയെ 2023 ഓഗസ്റ്റ് 21ന് കാണാതായെന്ന ഭാര്യ റംലത്തിന്റെ പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയ നടക്കാവ് ലോക്കല്‍ പൊലീസ് സംഘത്തിലെ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷ്, എസ്.ഐ ബിനു മോഹന്‍, സീനിയര്‍ സി.പി.ഒ എം.വി.ശ്രീകാന്ത്, കെ.കെ.ബിജു എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണം.
പ്രധാന സ്ഥലങ്ങളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയില്ലെന്നും സുപ്രധാന സൂചനകള്‍ നല്‍കുന്ന വിവരങ്ങളില്‍ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്.
"
https://www.facebook.com/Malayalivartha