ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവ അഭിഭാഷകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് രണ്ടാം കോടതി. വസ്തു തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നത്. ആലപ്പുഴ മണ്ണഞ്ചേരി വരാകാടിവെളി കോളനിയില്‍ മഹേഷിനെയാണ് കോടതി ശിക്ഷിച്ചത്. ബന്ധുവായ വരകാടിവെളി കോളനിയില്‍ സുദര്‍ശനനെയാണ് വസ്തു തര്‍ക്കത്തിന്റെ പേരില്‍ ഇയാള്‍ ശിക്ഷിച്ചത്.
സുദര്‍ശനന്റെ മകന്‍ സുമേഷ് വരകാടിവെളി കോളനിയിലെ എ.എസ് കാനല്‍ പുറമ്പോക്കിലാണ് താമസിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് വീട് നശിച്ചപ്പോള്‍ സുമേഷും കുടുംബവും അച്ഛന്‍ സുദര്‍ശനനൊപ്പം സുദര്‍ശനന്റെ വീട്ടില്‍ താമസം തുടങ്ങി. സംഭവദിവസം സുമേഷിന്റെ കൈവശമുളള ഭൂമിയില്‍ പ്രതിയായ മഹേഷ് ഷെഡ് കെട്ടുന്നതറിഞ്ഞ് സുദര്‍ശനനും മകന്‍ സുമേഷും മകള്‍ സുസ്മിതയും മരുമകള്‍ സുവര്‍ണ്ണയും എത്തി.
തര്‍ക്കത്തെ തുടര്‍ന്ന് മഹേഷ് ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ സുദര്‍ശനന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കിലും മരിച്ചു. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. സുദര്‍ശനന്റെ മക്കളെ ആക്രമിച്ചതിന് അഞ്ചുവര്‍ഷ തടവിന് കൂടി ശിക്ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























