കണ്ണീര്‍ക്കാഴ്ചയായി... ജന്മദിനാഘോഷം കഴിഞ്ഞി മടങ്ങവേ യുവാവ് റോഡരികില്‍ വെച്ച് കുത്തേറ്റു മരിച്ചു.

സങ്കടമടക്കാനാവാതെ.... പിറന്നാള്‍ ദിനം ആഘോഷിച്ച് സുഹൃത്തിന് ഒപ്പം മടങ്ങുകയായിരുന്ന യുവാവ് ദില്ലിയിലെ ഗാസിപ്പൂരില്‍ റോഡരികില്‍ വെച്ച് കുത്തേറ്റു മരിച്ചു. ദില്ലി ഫരീദാബാദ് സ്വദേശി വികാസ് ആണ് മരിച്ചത്. റോഡില്‍ വെച്ച്, വാഹനത്തില്‍ ഇരിക്കുമ്പോള്‍, ഒരു ഇരുചക്രവാഹന യാത്രികന്‍ വികാസും സുഹൃത്ത് സുമിത്തും സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ചു. പിന്നാലെ ഇരു കൂട്ടരും തമ്മില്‍ വാഗ്വാദമുണ്ടായി.
ഈ സമയത്ത് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന ആള്‍ സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും ആറോളം പേര്‍ സ്ഥലത്തെത്തി വികാസിനെയും സുമിത്തിനെയും ആക്രമിക്കുകയും ചെയ്തു. ഇരുമ്പ് വടികള്‍ കൊണ്ട് അടിക്കുകയും വികാസിനെ ആവര്‍ത്തിച്ച് കുത്തുകയും ചെയ്തു. വികാസ് സംഭവസ്ഥലത്ത് വച്ച് മരണത്തിന് കീഴടങ്ങി.
സുമിത്തിനെ ഗുരുതര പരിക്കുകളോടെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ അക്രമി സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയംഫരീദാബാദ് സ്വദേശിയായ വികാസ്, നോയിഡയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും പൊലീസ് അന്വേഷണം തുടങ്ങി
"
https://www.facebook.com/Malayalivartha