വേടന്റെ രതിവൈകൃതം...സി പി എമ്മിന്റെ പുതിയ സിലബസ്

വേടനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഇതുവരെ പിന്തുണച്ചിരുന്ന ഇടത് അനുകൂലികളൊക്കെ മുങ്ങി. കാരണം പൊങ്ങി വന്നിരിക്കുന്നത് പെണ്ണ് കേസാണ്. സ്ത്രീപക്ഷ സര്‍ക്കാര്‍ സ്ത്രീ പക്ഷ പാര്‍ട്ടിക്കാര്‍ക്കും നാവ് പൊങ്ങുന്നില്ല. അതോ വേടന്റെ പെണ്ണ് കേസും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന് പരിഹാസം. വേടന്റെ കാമകേളികളെന്ന് തലക്കെട്ടില്‍ കൊടുക്ക് പിള്ളേര് പഠിച്ച് വളരട്ടയെന്നാണ് ആക്ഷേപം. യുവതി വേടനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. അതായത് വേടന്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നാണ് ആരോപണം. ആണഹന്തയുടെ പ്രതിരൂപമാണ് വേടനെന്ന് പലകോണില്‍ നിന്ന് ആക്രോശം. മുന്‍പ് കഞ്ചാവ് കേസില്‍ വേടനെ പിടികൂടിയപ്പോള്‍ പിന്തുണച്ച ഇടത് സാംസ്‌കാരിക നായകര്‍ സിപിഎമ്മുകാര്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍ക്കൊക്കെ ഇപ്പോള്‍ എന്താണ് പറയാനുള്ളത്. വേറേതെങ്കിലും ഒരുത്തനെയാണ് കഞ്ചാവ് കേസില്‍ പിടിച്ചിരുന്നതെങ്കില്‍ അവനെ തൊലപ്പിച്ച് കളഞ്ഞേനെ. പക്ഷെ ഒരുകൂട്ടം വേടന് വേണ്ടി വാദിച്ചത് അവനൊരു തെറ്റുപറ്റി തിരുത്താന്‍ തയ്യാറാകുന്ന ഒരു മനുഷ്യനൊപ്പം സമൂഹം നില്‍ക്കണം എന്നൊക്കെയുള്ള ഇരട്ടത്താപ്പായിരുന്നു.
ആദ്യമായല്ല വേടനെതിരെ ലൈംഗികാരോപണം ഉയരുന്നത്. ഇതിന് മുന്‍പും മീ ടു ആരോപണം വന്നു. ഇപ്പോഴത്തെ ആരോപണം അത്ര ചെറുതല്ല. വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബറിടത്ത് ചര്‍ച്ച നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത് 'വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്' എന്ന കൂട്ടായ്മ 2021 ജൂണില്‍ പങ്കുവച്ച വേടനെതിരെയുള്ള 'മീ ടൂ' ആരോപണമായിരുന്നു. മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ്വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഇതിന് സമാനമാണ് കൊച്ചിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസും. അന്നും വേടന് തെറ്റുപറ്റി ക്ഷണിക്കണമെന്ന് ഒരു കൂട്ടരുടെ മോങ്ങല്‍. ഇങ്ങനെ എത്ര തവണ ഒരു മനുഷ്യനോട് സമൂഹം ക്ഷമിക്കണം സാറമ്മാരെ. അല്ലെങ്കില്‍ തന്നെ എടുത്ത് തലയില്‍ എടുത്ത് വെക്കാന്‍ മാത്രം എന്തെങ്കിലും ക്വാളിറ്റിയുള്ള ഒരാളാണോ വേടന്‍. അല്ലായെന്ന് അയാളുടെ ചെയ്തികള്‍ തന്നെ തെളിയിക്കുന്നു.
കണ്ട് കഴിഞ്ഞാലുടന്‍ 'സ്‌ക്വര്‍ട്ട് ചെയ്ത് തരട്ടെ?' എന്ന് ചോദിക്കുക, പങ്കാളിക്ക് വേദനിച്ചാലും കൂടുതല്‍ വേദനിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ല എന്നുപറഞ്ഞാലും വീണ്ടും അതിനായി സമീപിക്കുക, ലൈംഗികമായി ബന്ധപ്പെട്ടുവെന്ന് കൂട്ടുകാരോട് കള്ളം പറയുക തുടങ്ങിയ ആരോപണങ്ങളാണ് 'വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റി'ല്‍ അംഗങ്ങളായ സ്ത്രീകള്‍ ആരോപിച്ചത്. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് വേടനെതിരെ 'മീ ടൂ' ആരോപണം ഉയര്‍ന്നത്. പിന്നാലെ ആല്‍ബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് മുഹ്‌സിന്‍ പരാരി അറിയിക്കുകയും ചെയ്തു. ആരോപണങ്ങള്‍ പുറത്തുവന്നതോടെ വേടന്‍ മാപ്പു പറഞ്ഞു. ഈ പോസ്റ്റ് നടി പാര്‍വതി തിരുവോത്ത് ലൈക്ക് ചെയ്തതും വിവാദമായി. ഇതിനിടെ കേരളീയം മാസികയില്‍ വേടന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ അഭിമുഖവും എത്തി. ഈ അഭിമുഖം വായിച്ച യുവ ഡോക്ടറാണ് വേടനെതിരെ ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
ഇരയ്‌ക്കൊപ്പമെന്ന് വാദിക്കുകയും വേട്ടക്കാരനെ ചേര്‍ത്ത് പിടിക്കുകയുമാണ് ഈ സര്‍ക്കാരും പാര്‍ട്ടിയും ചെയ്യുന്നത്. വേടനെ പൊക്കിപ്പിടിച്ചോണ്ട് നടക്കുന്നത് സര്‍ക്കാരാണല്ലോ. യുവതി ഉന്നയിച്ചിരിക്കുന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊക്കി വെച്ചത് പോലെ വേടനെ ഇടത് നിലത്ത് വെക്കുമോയെന്ന് ചോദ്യം. കഞ്ചാവ് കേസ് വന്നപ്പോള്‍ വേടനെ വേട്ടയാടുന്നെ എന്നായിരുന്നു സാംസ്‌കാരിക നായകരുടെ കരച്ചില്‍. അല്ലാതെ ഫഌറ്റില്‍ നിന്ന് കഞ്ചാവ് ഉപയോഗിച്ചോണ്ട് ഇരുന്നപ്പോള്‍ പൊക്കിയതല്ല അല്ലിയോ. ഇടതുപക്ഷക്കാരുടെ ശത്രുക്കള്‍ ആരെങ്കിലുമാണ് കഞ്ചാവ് കേസില്‍ അകത്തായതെങ്കില്‍ രാജ്യദ്രോഹത്തിന് കേസ് എടുപ്പിച്ചേനെ ആഭ്യന്തര മന്ത്രി. പക്ഷെ വേടനായത് കൊണ്ടും കേരളത്തില്‍ വേടന്‍ ഒരു ബ്രാന്റായി വളര്‍ന്നത് കൊണ്ടും ചേര്‍ത്തു നിര്‍ത്തി വോട്ട് ബാങ്ക് സേഫാക്കാനും ഇടത് കളിക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയിലാണ് വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ വലിയ വിവാദമാണ് അണപൊട്ടിയത്. വേടന്റെ പാട്ട് നീക്കം ചെയ്യില്ലെന്ന് മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ കട്ടായം പറഞ്ഞിരുന്നു. വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടായിരുന്നു ഉള്‍പ്പെടുത്തിയത്. സത്യം പറഞ്ഞാല്‍ ആ പാട്ട് ഒരാവേശം ആണ്. ആ പാട്ട് ഉള്‍പ്പെടുത്തിയതിനോട് ഞാന്‍ യോജിക്കുന്നുണ്ട്. എന്നാല്‍ പ്രശ്‌നം അതല്ല സ്ഥിരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നൊരാള്‍ അതും കഞ്ചാവ് കേസും ലൈംഗികാതിക്ര പരാതിയും നേരിടുന്നൊരാളെ സര്‍ക്കാര്‍ എന്തിന് പിന്തുണക്കണം. അങ്ങനെ ഒരാളെ കേരള സമൂഹത്തിന്റെ മുഖമാക്കി അടിച്ചമര്‍ത്തപ്പെട്ടവന്റെ മുഖമാക്കി മാറ്റാനാണ് ഇടത് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് പുറത്തിറങ്ങിയതിന് പിന്നാലെ വേടന് പാടാന്‍ വേദി ഒരുക്കി കൊടുത്തവരാണ് ഇടത്. കൂടാതെ പിണറായി വിജയന്റെ പരിപാടികള്‍ ഉണ്ടായിരുന്ന വേദികളിലൊക്കെ വേടന്റെ പാട്ടും ഉള്‍പ്പെടുത്തി. ഇതിലൂടെ എന്ത് മാതൃകയമാണ് സര്‍ക്കാരും സ്ത്രീപക്ഷ പാര്‍ട്ടിയെന്ന് വായ്ത്താളം അടിക്കുന്ന സിപിഎമ്മും കാണിക്കുന്നത്.
ജാതീയതക്കെതിരെ ഈ കാലത്തെ ഉറച്ച ശബ്ദമാണ് വേടനെന്ന് ഇടത് അനുകൂലികള്‍ വാഴ്ത്തുന്നത്. ഇതേ വേടന്‍ ഒരു ചാനലില്‍ വന്നിരുന്ന് അടിച്ച ഡയലോഗ് കൂടി ഓര്‍മ്മിപ്പിക്കട്ടെ. ദളിതന്റെ ഡിഎന്‍എയില്‍ പഠിക്കാനുള്ള കഴിവില്ലെന്ന അങ്ങേയറ്റം അരാഷ്ട്രീയത പറഞ്ഞ ആളാണ് വേടന്‍. ഇയാളെയാണോ ദളിതന്റെ നാവെന്ന് ഇടത് വാദിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലിരുന്ന് ഈ വിഡ്ഡിത്തം വേടന്‍ പറഞ്ഞപ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ അതിനെ എതിര്‍ത്തില്ല വേടന്‍ നിങ്ങള്‍ പറയുന്നത് തെറ്റാണെന്ന് തിരുത്തിയില്ല പകരം ഒരു ഉളുപ്പും ഇല്ലാതെ തലകുലുക്കി വേടന്റെ വാക്കുകലെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പഠിക്കുന്നതില്‍ ഡിഎന്‍എ പ്രശ്‌നമുണ്ടെന്ന് തലകുലുക്കി സമ്മതിച്ച അരുണ്‍ കുമാര്‍ ഒക്കെ മാധ്യമ കുപ്പായം അഴിച്ചുവെയ്‌ക്കേണ്ട കാലം കഴിഞ്ഞു. പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇവനൊന്നും ഉണ്ടാക്കുന്ന ട്രോമ ചെറുതല്ല. എന്റെ അറിവില്‍ തന്നെ മികച്ച ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഐടി പ്രൊഫഷണലുകളും ദളിതരായിട്ടുണ്ട്. അവരൊന്നും വേടനെ പോലെ ജാതി ഇട്ട് ആട്ടി ഇരവാദം പറയുന്നില്ല. നന്നായി പഠിച്ച് ജോലി ചെയ്ത് നന്നായി ജീവിക്കുന്നു. 1997 മുതല്‍ 2002 വരെ രാഷ്ട്രപതിയായിരുന്ന മലയാളിയായ കെആര്‍ നാരായണന്‍,സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെജി ബാലകൃഷ്ണന്‍, കേരളത്തിലെ ആദ്യ ദളിത് എംഎല്‍എയായ പികെ ചാത്തന്‍മാസ്റ്റര്‍, സാഹിത്യസാംസ്‌കാരിക മണ്ഡലങ്ങളില്‍ മികവ് തെളിയിച്ച എംആര്‍ ചന്ദ്രശേഖരന്‍, പികെ പാറക്കടവ്. വിദ്യാഭ്യാഗവേഷണങ്ങളില്‍ മുന്‍പന്തിയിലുള്ള ഡോ. സണ്ണി എം കപ്പിക്കാട്, ഡോ. എന്‍. സുകുമാരന്‍. സാമൂഹ്യ പ്രവര്‍ത്തന രംഗത്തുള്ള സികെ ജാനു പുലയ മഹാസഭ സ്ഥാപകരില്‍ ഒരാളായ കെകെ കൊച്ചുകുട്ടന്‍ തുടങ്ങിയവരാണ് പുതുതലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ടത്... അല്ലാതെ ''നിന്റെ ഒന്നും ഡിഎന്‍എയില്‍ പഠിക്കാനുള്ള കഴിവില്ലെന്ന്''ചാനലില്‍ വന്നിരുന്ന് വിളമ്പുന്ന വേടനെയല്ല.
വേടനെതിരെ മീ ടു ആരോപണം ഉന്നയിച്ച പെണ്‍കുട്ടി ഒരു ചാനലില്‍ നടത്തിയ വെളിപ്പെടുത്തതിലെ പ്രസക്ത ഭാഗങ്ങളില്‍ ചിലതൊന്ന് പരിശോധിക്കാം. ദാരിദ്ര്യരേഖയ്ക്ക് താഴെ നിന്നുള്ള ഒരു കുടുംബത്തില്‍ നിന്നും വരുന്ന എനിക്ക് ഹിരണ്‍ദാസിനെതിരെ കേസിന് പോവാനോ, സംഭവിച്ചതെന്തെന്ന് തുറന്ന് പറയാനോ ഉള്ള സാമൂഹിക സാഹചര്യങ്ങള്‍ പോലുമില്ല. 2021ല്‍ മറ്റ് അതിജീവിതകള്‍ മീ റ്റൂ പോസ്റ്റ് ഇടാന്‍ മുന്നോട്ട് വന്നപ്പോള്‍ പോലും എന്റെ ശരീരത്തില്‍ അനുഭവിക്കേണ്ടി വന്ന വേദന, അതിന്റെ ആഘാതം എനിക്ക് മനസിലാക്കാന്‍ വീണ്ടും സമയമെടുത്തു. ഞങ്ങളെ ഇപ്പോഴും കേള്‍ക്കാന്‍ തയാറുള്ള വിരലില്‍ എണ്ണാവുന്ന കുറച്ചുപേരുണ്ട്. ഞങ്ങള്‍ക്ക് മുഖവും പേരുമില്ലത്തിനാല്‍ ഒരു പരിധിയ്ക്ക് അപ്പുറം അവരും നിസ്സഹായരാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്. ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ ഇതുവരെ ഞങ്ങളോട് മാപ്പ് ചോദിച്ചിട്ടില്ല. ബന്ധത്തില്‍ ഉണ്ടാവുമ്പോള്‍ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളും, പീഡനങ്ങളും നേരിടേണ്ടി വന്ന ഞങ്ങള്‍ അല്ലേ അവന് മാപ്പ് കൊടുക്കണോ, അവനത് അര്‍ഹിക്കുന്നുണ്ടോ എന്നൊക്കെ തീരുമാനിക്കേണ്ടത്? ഇതുവരെ ഹിരണ്‍ദാസ് മുരളി ചെയ്ത ഒരു വൃത്തികേടുകള്‍ക്ക് പോലും അക്കൗണ്ടബിലിറ്റി എടുക്കാനോ, ഞങ്ങളോട് മാപ്പ് ചോദിക്കാനോ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ മാപ്പ് പറഞ്ഞല്ലോയെന്ന വാദം പ്രസക്തവുമല്ല. പുരുഷന് വേണ്ടി മാത്രം ആഘോഷിക്കാന്‍ തയാറായി നില്‍ക്കുന്ന സമൂഹത്തില്‍ തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ജീവിക്കുന്നത്, അവനുള്ള സ്ഥലങ്ങളിലേക്ക് പോവതിരിക്കുക, ഇയാള്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പറയുമ്പോള്‍ ഒറ്റപ്പെടുത്തുക, അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അവന്റെ കഴിവിനെ തള്ളി പറയരുതെന്ന് നിരന്തരം 'ഉപദേശങ്ങള്‍' നേരിടേണ്ടി വരിക എന്നതൊക്കെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാഭാവിക ജീവിതമെങ്കില്‍ ഇങ്ങനെയാണ് ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ ജീവിക്കുന്നത്. അവന്‍ ജാതിയ്ക്ക് എതിരെ സംസരിക്കുന്നുണ്ടെന്ന ഒറ്റ കാരണത്താല്‍ മാത്രം സവര്‍ണ പ്രത്യയശസ്ത്രത്തില്‍ നിന്നും സമൂഹത്തിന് വിടുതല്‍ നേടാന്‍ കഴിയുമെന്ന തെറ്റായ ധാരണ കൊണ്ടാവാം അവന് എതിരെ വരുന്ന തുറന്ന് പറച്ചിലുകളെ പ്രതിരോധിക്കേണ്ടത് ദലിത് സമൂഹത്തിന്റെ മൊത്തം ബാധ്യതയായി തോന്നുന്നത്. ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ ദലിത് വാദത്തെ ഇത്തരത്തില്‍ പ്രാക്ടീസ് ചെയ്യുന്നവരല്ല. ദലിത് സ്ത്രീയെ ഉള്‍പ്പെടെ ഉപദ്രവിച്ച ഹിരണ്‍ദാസിനെ സംരക്ഷിക്കാനുള്ള മനോഭാവം ദലിത് സമുദായത്തിലുള്‍പ്പെടുന്ന സ്ത്രീകളെ വീണ്ടും അടിച്ചമര്‍ത്തുന്ന തരത്തിലുള്ളതാണ്.
https://www.facebook.com/Malayalivartha