മൂന്നാം ദിവസത്തിലെ പരിശോധനയിൽ നിർണായക തെളിവ്; ധർമസ്ഥലയിൽ നടത്തിയ പരിശോധനയിൽ പുരുഷന്റെ അസ്ഥി കണ്ടെത്തി

കർണാടകയിലെ നടത്തിയ പരിശോധനയിൽ അസ്ഥി കണ്ടെത്തി. മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് നിന്നാണ് അസ്ഥി കണ്ടെത്തിയത്. മൂന്നാം ദിവസത്തിലെ പരിശോധനയിലായിരുന്നു നിർണായക തെളിവ് കണ്ടെത്തിയത്.
രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് സ്പോട്ട് നമ്പർ ആറിൽ നിന്നും അസ്ഥികൂടത്തിൻ്റെ ഭാഗം കണ്ടെത്തിയത്. മനുഷ്യൻറേതാണോ എന്ന് ഇത് വരെ സ്ഥിരീകരണമായിട്ടില്ല. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്. മനുഷ്യൻറെ അസ്ഥിയാണോ എന്ന് അറിയാൻ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയൻറുകളിൽ പരിശോധന നടത്തിയിരുന്നു. പക്ഷേ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളൂരുവിൽ നിന്ന് ധർമസ്ഥലയിൽ എത്തിയിരുന്നു.
ശേഷം അദ്ദേഹം കാടിനകത്ത് കുഴിച്ച് നോക്കിയ പോയൻറുകളിൽ നേരിട്ട് പരിശോധന നടത്തി. സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയൻറുകളാണ് ഇനി ബാക്കിയുള്ളത്. ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha