കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തീറ്റാന്‍ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍...

കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തീറ്റാന്‍ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോങ്ങോട് വനത്തില്‍ പശുവിനെ തീറ്റാന്‍ പോയപ്പോയതായിരുന്നു ബേബി. പശുവിനേയും വനത്തിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി.
ബേബി രാത്രിയായിട്ടും തിരിച്ചു തിരിച്ചു വരാതായതോടെ വനംവകുപ്പും, പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും, കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരും നടത്തിയ തിരച്ചലില്‍ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബോബിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഒന്നും തന്നെ ഇല്ല.
പശുവിന്റെ ശരീരത്തിലും പരിക്കുകള്‍ ഇല്ല. ബോബിയുടെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യും. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha