കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത

കോതമംഗലം മാതിരപ്പിള്ളി സ്വദേശി അന്‍സിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു എന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പേരില്‍ വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക കുറ്റം ചുമത്താന്‍ നീക്കം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പെണ്‍ സുഹൃത്ത് വിഷം തന്നെന്ന് അന്‍സില്‍ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചതെന്നാണ് വിവരം. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അന്‍സിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ ഒരു ബന്ധുവും ആംബുലന്‍സില്‍ കയറി.
യുവതി തന്നെ ചതിച്ചെന്നും വിഷം നല്‍കിയെന്നും അന്‍സില്‍ ബന്ധുവിനോട് പറഞ്ഞു. എന്നാല്‍ എന്തില്‍ കലര്‍ത്തിയാണ് വിഷം നല്‍കിയതെന്ന് പറഞ്ഞിട്ടില്ല. യുവതിയുമായി അന്‍സിലിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി മുമ്പേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധു പറഞ്ഞു.
ഇടയ്ക്ക് ഇരുവരും തമ്മില്‍ പിണങ്ങിയിരുന്നു. തുടര്‍ന്ന് യുവതി അന്‍സിലിന്റെ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യം ചെയ്തുവരികയാണ്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
യുവതി ദീര്‍ഘകാലമായി ഒറ്റയ്ക്കായിരുന്നു താമസം. അയല്‍ക്കാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ലെന്നാണ് വിവരം. അന്‍സില്‍ ഇടയ്ക്കിടെ ഈ വീട്ടിലേക്ക് വരുന്നത് അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നു.സംഭവ ദിവസം കൊലപ്പെടുത്തുകയെന്ന കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി അന്‍സിലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി അന്‍സിലിന് സംശയമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha