റബര്‍വിലയില്‍ ഇടിവ്...

സംസ്ഥാനത്ത് റബ്ബര്‍വിലയില്‍ പത്തുദിവസത്തിനുശേഷം വന്‍ ഇടിവുണ്ടായി. ജൂലായ് 23-ന് വ്യാപാരികള്‍ പ്രസിദ്ധീകരിച്ച ആര്‍എസ്എസ് നാല് ഗ്രേഡിന്റെ വില 204 രൂപയായിരുന്നു. 31-ന് വില 199-ലേക്ക് പോയി. ആര്‍എസ്എസ് നാലിന് ഔദ്യോഗിക വ്യാപാരിവിലയെക്കാള്‍ കൂടിയ നിരക്കില്‍ ഒറ്റപ്പെട്ട കച്ചവടം നടന്നതാണ് മേഖലയ്ക്ക് പ്രതീക്ഷയേകിയത്.
അന്ന് 214 രൂപവരെ വിലയിട്ട് ചരക്കെടുത്തു. ചരക്കുക്ഷാമം രൂക്ഷമായിരിക്കേ, വിപണിയിലെത്തുന്ന കുറഞ്ഞ അളവിലുള്ള റബ്ബര്‍ മെച്ചപ്പെട്ട വില നല്‍കി ഇടപാടുകാര്‍ എടുത്തതാണ് മുന്നേറ്റത്തിനിടയാക്കിയത്. മഴ കുറഞ്ഞ് ചരക്ക് കൂടുതലായി എത്തുമെന്ന പ്രതീതി വന്നതാണ് വില കുറയാന്‍ കാരണം. ടയര്‍ കമ്പനികള്‍ ചരക്കെടുപ്പ് ജാഗ്രതയോടെയാക്കാനും തീരുമാനമായി.
അതേസമയം ഒട്ടുപാലിന്റെ വിലയിലും ഇടിവുണ്ടായി. 76 ശതമാനം ഡിആര്‍സിക്ക് 127 രൂപയായി. ഒരാഴ്ചയ്ക്കിടെ 10-12 രൂപവരെയാണ് ഇടിഞ്ഞത്.
"
https://www.facebook.com/Malayalivartha