അപ്രതീക്ഷിത വേര്‍പാട്.... നവാസിന്റെ വളര്‍ച്ച മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെ.... നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു

വിശ്വസിക്കാനാവാതെ.... കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ മലയാള സിനിമാ ലോകം. മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവന്‍ നവാസ്.
നവാസ് വളര്‍ന്നത് മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെയാണ് . കോട്ടയം നസീര്‍, അബി തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു നവാസും. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളില്‍ മലയാളികളെ ചിരിപ്പിച്ചു.
കലാഭവന് ശേഷം കൊച്ചിന്‍ ആര്‍ട്സിന്റെ ബാനറില്‍ സഹോദരന്‍ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകള്‍ ചെയ്തു. മിമിക്രി വേദിയില്‍ നിന്ന് സിനിമയിലേക്കായിരുന്നു നവാസിന്റെ കലാജീവിതം. ഏകദേശം അഞ്ഞൂറിലേറെ വേദികളില്‍ കലാപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
എസ്.പി. ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ മറ്റ് ഒട്ടേറെ ഗായകരുടെ ശബ്ദവും അനുകരിക്കുമായിരുന്നു.
1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ തുടങ്ങി. പിന്നീട് ഏഴരക്കൂട്ടം, മിമിക്‌സ് ആക്ഷന്‍ 500 തുടങ്ങിയ ചിത്രങ്ങളിലൂടെ പതിയെ സിനിമാ രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം പ്രശംസിക്കപ്പെടുകയും ചെയ്തു. 30 വര്‍ഷത്തിനുള്ളില്‍ നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
അതേസമയം ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ നവാസിനെ കണ്ടെത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ തുറന്നു അകത്ത് കയറിയപ്പോള്‍ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയില്‍ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ വേര്‍പാട്.
"
https://www.facebook.com/Malayalivartha