ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജി നേടിയപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും നേടി.
മികച്ച സഹനടിയായി ഉര്‍വ്വശിയെയും സഹ നടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു. 332 ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് ഉള്ളൊഴുക്ക് സ്വന്തമാക്കുകയും ചെയ്തു.
ജവാനിലെ പ്രകടനത്തിലൂടെ ഷാരുഖ് ഖാനും ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാര ജേതാക്കളായി. ഉള്ളൊഴുക്ക് സിനിമയിലെ പ്രകടനത്തിലൂടെ ഉര്‍വശി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം സിനിമയിലെ അഭിനയത്തിലൂടെ സഹനടനായി വിജയരാഘവന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയതു.
മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം 12 വേ ഫെയിലിന്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ജനപ്രിയ ചിത്രം.മികച്ച സംവിധായകനുള്ള പുരസ്‌കാരം ദ കേരള സ്റ്റോറിയിലൂടെ സുധിപ്തോ സെന്നിന് ലഭിക്കും. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം പൂക്കാലത്തിലൂടെ മിഥുന്‍ മുരളി സ്വന്തമാക്കുകയും ചെയ്തു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം 2018-ലൂടെ മോഹന്‍ദാസ് സ്വന്തമാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha