കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജന്‍

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൈവിലങ്ങ് വയ്ക്കാനും എസ്‌കോര്‍ട്ടിനു മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനം. മാഹി ഇരട്ടക്കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയാകാന്‍ ഉള്ളതിനാല്‍ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശ്ശേരി കോടതിയില്‍ ഹാജരാക്കേണ്ടി വരും. ആ സാഹചര്യത്തില്‍ സിപിഒമാര്‍ക്കു പകരം ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ എസ്‌കോര്‍ട്ടിനു നിയോഗിക്കാനാണു പുതിയ തീരുമാനം.
സാധാരണ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ കൈവിലങ്ങ് വയ്ക്കാറില്ലെങ്കിലും കൊടി സുനിക്കും സംഘത്തിനും ഇനി ആ ഇളവുണ്ടാകില്ല. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലും അതിനിടയ്ക്കും നിരീക്ഷണത്തിനു കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ചട്ടം ലംഘിച്ചുള്ള മദ്യപാനത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. കൊടി സുനിക്കും സംഘത്തിനും മദ്യപാനത്തിന് ആദ്യമായല്ല അവസരമൊരുക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അതിനിടെ, കൊടി സുനിക്ക് ഇനി പരോള്‍ അനുവദിക്കില്ലെന്ന് ജയില്‍ ഉപദേശക സമിതി അംഗം പി. ജയരാജന്‍ പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനുശേഷം അതേ ജയിലില്‍നിന്നു കൊണ്ടുപോയ കൊടി സുനിക്കാണ് മദ്യപാനത്തിന് അവസരമൊരുക്കിയത്. മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ കൊടി സുനിയുടെയും സംഘത്തിന്റെയും മദ്യപാനം കൂടി വന്നത് പൊലീസിന് ആകെ നാണക്കേടായി. ഇതിനിെട, ജാമ്യ വ്യവസ്ഥ ലംഘച്ചതിനെത്തുടര്‍ന്ന ജാമ്യത്തിലായിരുന്ന കൊടി സുനിയെ കണ്ണൂര്‍ ജയിലില്‍ തിരിച്ചെത്തിച്ചു.
https://www.facebook.com/Malayalivartha