Widgets Magazine
04
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന: തറയടക്കം ഇടിച്ച് പൊളിക്കും: ആ നാല് സ്ത്രീകളെ ലക്ഷ്യമിട്ട സെബാസ്റ്റിയൻ സീരിയൽ കില്ലർ..? ചേർത്തലയിൽ തളംകെട്ടിയ ദുരൂഹത...


ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന്റെ സംസ്കാരം.. പാക് അധിനിവേശ കശ്മീരില്‍ നടന്നു..സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരൻ പങ്കെടുത്തു..


റഷ്യയിൽ ഒറ്റ രാത്രിയിൽ 600 വർഷങ്ങൾക്ക് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, . വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യത.. 6,000 മീറ്റർ ഉയരത്തിൽ വരെ ചാരമേഘം എത്തിയതായി അധികൃതർ..


ചികിത്സയെടുക്കാന്‍ ഏറെ മടിയുള്ളവരാണ് മലയാളികള്‍.. 51-ാം വയസ്സില്‍ നമ്മെ വിട്ടുപോയ നടന്‍ കലാഭവന്‍ നവാസിന്റെ മരണം ചില സൂചനകള്‍ നല്‍കുന്നുണ്ട്..നെഞ്ചുവേദന വന്നാല്‍ ഉടനടി തന്നെ ചികിത്സ തേടുക..


പ്രതികൾ ഇപ്പോഴും കാണാമറയത്ത്.. ഒഡീഷയിൽ യുവാക്കൾ തീകൊളുത്തിയ പതിനഞ്ചുകാരി മരിച്ചു..ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം..

അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന: തറയടക്കം ഇടിച്ച് പൊളിക്കും: ആ നാല് സ്ത്രീകളെ ലക്ഷ്യമിട്ട സെബാസ്റ്റിയൻ സീരിയൽ കില്ലർ..? ചേർത്തലയിൽ തളംകെട്ടിയ ദുരൂഹത...

04 AUGUST 2025 11:54 AM IST
മലയാളി വാര്‍ത്ത

ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സെബാസ്റ്റിയന്റെ പങ്ക് പുറത്ത് വന്നതോടെ അന്വേഷണം ശക്തമാക്കുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന നടത്തും. ഇയാളുടെ വീടിന്റെ തറയടക്കം പൊളിച്ച് പരിശോധിക്കാൻ ഒരുങ്ങുകയാണ്. ഇയാളുമായി ഉടൻ അന്വേഷണ സംഘം എവിടെയെത്തും. മണ്ണുമാന്തി യന്ത്രം ഇവിടേയ്ക്ക് എത്തിച്ചിട്ടുണ്ട്. ദൂരൂഹസാഹചര്യത്തിൽ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിൽ പ്രതിയായ സെബാസ്റ്റ്യന്‌ വർഷങ്ങൾക്കു മുൻപേ പോലീസ് സഹായം ലഭിച്ചിരുന്നെന്നു പരാതികൾ ഉയരുന്നുണ്ട്. കടക്കരപ്പള്ളി സ്വദേശി ബിന്ദുപത്മനാഭൻ തിരോധാനം കത്തിക്കയറിയ ഘട്ടത്തിൽ നടന്ന അന്വേഷണത്തിൽ അടിമുടി അട്ടിമറി നടന്നെന്നാണു പരാതി. ഇതു സംബന്ധിച്ചും അന്വേഷണമാവശ്യപ്പെട്ട് കർമസമിതി മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും നിവേദനം നൽകി.

ബിന്ദുപത്മനാഭൻ കേസിൽ പിടിയിലായ സെബാസ്റ്റ്യനെ ‘നിഷ്‌കളങ്കനാക്കി’യായിരുന്നു പോലീസ് നടപടികൾ. ഇതിനു പിന്നിൽ അന്വേഷണത്തിനു ചുക്കാൻ പിടിച്ചിരുന്നവരും ജില്ലയിലെ ഉന്നത പോലീസ് അധികാരികളുമായിരുന്നെന്നാണ് കർമസമിതിയുടെ ആരോപണം. ചേർത്തല സ്വദേശി ഐഷയെ കാണാതായ വിഷയം അന്നു സജീവമായി ഉയർന്നെങ്കിലും പോലീസ് ഗൗരവമായി പരിഗണിച്ചില്ല. ഒപ്പം സെബാസ്റ്റ്യന്റെ സന്തത സഹചാരിയായിരുന്ന മനോജിന്റെ മരണത്തിലും ഇതേ ഒളിച്ചുകളി പോലീസ് നടത്തിയെന്നും പരാതിയുണ്ട്. കർമസമിതി നൽകിയ പരാതികൾ ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലുകൾ സേനയ്ക്കുള്ളിൽനിന്നുണ്ടായിട്ടുണ്ടെന്നാണ് വിവരം. വിരമിച്ച ഉദ്യോഗസ്ഥരും ഇതു രഹസ്യമായി സമ്മതിക്കുന്നുണ്ടെന്ന് കർമസമിതി ചെയർമാൻ കെ.ആർ. രൂപേഷ് പറഞ്ഞു.

2018-19 കാലത്ത് ബിന്ദുപത്മനാഭൻ കേസിനൊപ്പം ഐഷാ തിരോധാനവും അന്വേഷിച്ചിരുന്നെങ്കിൽ സെബാസ്റ്റ്യൻ കുടുങ്ങുമായിരുന്നെന്നും ജെയ്‌നമ്മ സംഭവം ഉണ്ടാകില്ലായിരുന്നെന്നുമാണ് വിമർശനം. ഐഷയുമായുണ്ടായിരുന്ന ബന്ധം മുന്നിലെത്തിയപ്പോൾ സെബാസ്റ്റ്യനു സംരക്ഷണമൊരുക്കി പോലീസ് അട്ടിമറിച്ചു. ഇടപ്പള്ളിയിൽ ബന്ദുപത്മനാഭന്റെ പേരിലുണ്ടായിരുന്ന ഭൂമിതട്ടിച്ച് ആൾമാറാട്ടത്തിലൂടെ ഇയാൾ കോടികളുണ്ടാക്കിയിരുന്നു. ചേർത്തല സ്വദേശിനിയെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇതു കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. വിവാദ ഭൂമിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയതുമില്ല. ഇതെല്ലാം ഉൾപ്പെടുത്തി സമഗ്രാന്വേഷണം വേണമെന്നാണ് കർമസമിതിയുടെ ആവശ്യം

സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയതിൽ തുടങ്ങിയ അന്വേഷണമാണ് ജൈനമ്മ, ബിന്ദു, ഐഷാ എന്നീ സ്ത്രീകളുടെ തിരോധാനത്തിലേക്ക് വിരൽ ചൂണ്ടിയത്. മൂന്ന് കേസുകളിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കാണാതായ ജൈനമ്മ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ ക്ലിപ്പിട്ട പല്ല് ഐഷയുടേതിന് സമാനമെന്ന് സുഹൃത്ത് വെളിപ്പെടുത്തി. 2012ൽ കാണാതായ ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭനുമായി ബന്ധപ്പെട്ട അന്വേഷണമാണ് കോട്ടയം സ്വദേശിയായ ജയ്‌നമ്മയുടെ തിരോധാനക്കേസിലെത്തിയത്. പിന്നീട് കേസിൽ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം ഇപ്പോൾ ഇതേ പ്രതിയ്ക്ക് ഐഷാ തിരോധനകേസുമായും ബന്ധമുണ്ടെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു.



കാണാതായ മൂന്നു സ്ത്രീകൾക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അർത്തുങ്കൽ പൊലീസ് നാലുവർഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദ്ദേശത്തിൽ വീണ്ടും പരിശോധിച്ചു. 2020 ഓക്ടോബർ 19ന് തിരുവിഴയിൽ നിന്നാണ് സിന്ധുവിനെ കാണാതായത്. മൊബൈൽ ഫോൺ വീട്ടിൽ വച്ചതിനുശേഷം ക്ഷേത്രദർശനത്തിനെന്നു പറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകൾ നൽകിയ പരാതിയെത്തുടർന്ന് അർത്തുങ്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി.തുടർന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അന്വേഷണം നടത്തിയിട്ടും തെളിവുകൾ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വർഷം കേസന്വേഷണം ഉപേക്ഷിച്ചത്.മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്.


ധര്‍മ്മസ്ഥല' വിവാദത്തിന് സമാനമാണ് പള്ളിപ്പുറത്തെ കേസും എന്നാണ് പോലീസ് സംശയം. ഈ പറമ്പ് മുഴുവന്‍ പോലീസ് പരിശോധിക്കും. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് കൊലപാതകത്തിന് കേസെടുത്ത പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യനെ(62) ശനിയാഴ്ചയാണ് ചേര്‍ത്തല നഗരത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. ഡ്രൈവറായും,വസ്തു ഇടനിലക്കാരനായും ചേര്‍ത്തല നഗരത്തില്‍ സജീവമായിരുന്ന സെബാസ്റ്റ്യനെ കടുത്ത പൊലീസ് കാവലിലായിരുന്നു എത്തിച്ചത്. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവന്‍ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ കൂസലില്ലാതെയാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചത്. ഒരു സീരിയല്‍ കില്ലറുടെ മാനസികാവസ്ഥ പോലീസ് മുന്നില്‍ കാണുന്നുണ്ട്.

ജെയ്‌നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്‍, ചേര്‍ത്തല ശാസ്താങ്കല്‍ സ്വദേശി ഐഷ എന്നിവരുടെ കാണാതാകലിന് പിന്നിലും സെബാസ്റ്റ്യന്‍ ആണെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്. ജെയ്‌നമ്മയെ കാണാതായ സംഭവത്തില്‍ പള്ളിപ്പുറം ചൊങ്ങുംതറയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകള്‍ക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മസ്ഥലയില്‍ നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിന് സമാനമാണ് സെബാസ്റ്റ്യന്റെ വീടും പറമ്പും എന്നാണ് പോലീസ് സംശയം.

ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അര്‍ത്തുങ്കല്‍ പൊലീസ് നാലുവര്‍ഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020 ഓക്ടോബര്‍ 19ന് തിരുവിഴയില്‍ നിന്നാണ് സിന്ധുവിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചതിനുശേഷം ക്ഷേത്രദര്‍ശനത്തിനെന്നു പറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി. തുടര്‍ന്ന് എങ്ങോട്ട് പോയെന്ന് അറിയില്ല. തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം കേസന്വേഷണം ഉപേക്ഷിച്ചത്. മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്.

രാവിലെ ചേര്‍ത്തല നഗരത്തില്‍ തെളിവെടുപ്പിന് സെബാസ്റ്റിയനെ എത്തിച്ചത് കാണാന്‍ വന്‍ ജനത്തിരക്കായിരുന്നു. സെബാസ്റ്റ്യനെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് കോട്ടയത്തു നിന്നു ക്രൈംബ്രാഞ്ച് ചേര്‍ത്തലയില്‍ എത്തിച്ചത്. സെബാസ്റ്റ്യനെ ചേര്‍ത്തലയില്‍ എത്തിച്ചെന്ന കാര്യം അറിഞ്ഞതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നു വലിയ ജനക്കൂട്ടം സ്ഥലത്തെത്തി. ചേര്‍ത്തല ഡിവൈഎസ്പി ഓഫിസിനു സമീപമുള്ള ജ്വല്ലറിയില്‍ രാവിലെ മുതല്‍ ഉച്ചവരെ തെളിവെടുപ്പ് നടന്നു. വില്‍പന നടത്തിയ സ്വര്‍ണം ക്രൈംബ്രാഞ്ച് തിരിച്ചെടുത്തു. തുടര്‍ന്നു ചേര്‍ത്തല ദേവീക്ഷേത്രത്തിനു വടക്കുവശമുള്ള ധനകാര്യ സ്ഥാപനത്തിലെത്തിച്ചത്.

ഇവിടെയും വലിയ ആള്‍ക്കുട്ടമുണ്ടായിരുന്നു.ധനകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തിയതിനു ശേഷം വൈകിട്ടോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഏറ്റുമാനൂരിലേക്കു സെബാസ്റ്റ്യനെ കൊണ്ടുപോയത്. ഇന്നു രാവിലെ പള്ളിപ്പുറത്ത് വീട്ടിലും തെളിവെടുപ്പിനു കൊണ്ടുവരും.സെബാസ്റ്റ്യന്റെ വീടിനോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന രണ്ടേക്കര്‍ സ്ഥലത്തു വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തും. സെബാസ്റ്റ്യനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാത്രി ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണും, സ്വര്‍ണ്ണവും വസ്ത്രങ്ങളുമെല്ലാം കണ്ടെത്താനുമുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് തിരോധാനം അന്വേഷിക്കുന്നത്. ഡിസംബര്‍ 23-നു തന്നെ ജെയ്‌നമ്മ കൊല്ലപ്പെട്ടെന്നെ വിലയിരുത്തലിലാണ് അന്വേഷണ സംഘം. അടുത്ത ആഴ്ചയോടെ ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം വരുന്നതോടെ ഇതിലെല്ലാം വ്യക്തതവരുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതിനൊപ്പം ക്യാപ്പിട്ട പല്ലും ഉണ്ടായിരുന്നു. ചേര്‍ത്തലയില്‍നിന്നു കാണാതായ ഐഷയ്ക്കും ഇത്തരത്തില്‍ പല്ലുണ്ടായിരുന്നതായി ജില്ലാ ക്രൈംബ്രാഞ്ച് സംഘവും ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ ബിന്ദുപത്മനാഭനും പല്ലില്‍ ക്യാപ്പിട്ടിരുന്നതായ സൂചനയും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ജൈനമ്മയ്ക്കു പുറമേ ബിന്ദുപത്മനാഭനും ഐഷയും കൊലചെയ്യപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഇവരുമായി ബന്ധപ്പെട്ടും ഡിഎന്‍എ പരിശോധനയ്ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

അതിനിടെ ഒറ്റയ്ക്കു താമസിക്കുന്ന തന്നെയും വിവാഹംകഴിക്കാന്‍ വസ്തു ഇടനിലക്കാരന്‍ സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നതായ വെളിപ്പെടുത്തലുമായി ചേര്‍ത്തല നഗരസഭ ശാസ്താംകവല സ്വദേശിനി റോസമ്മ രംഗത്തു വന്നിട്ടുണ്ട്. തന്റെ അയല്‍വാസിയായിരുന്ന ഐഷയുടെ തിരോധാനത്തിനു പിന്നില്‍ ഇയാള്‍ തന്നെയാണെന്നും അവര്‍ പറയുന്നു. തന്റെ സ്വത്ത് ലക്ഷ്യമിട്ടാണ് വസ്തുവില്‍പ്പനയുടെ കാര്യംപറഞ്ഞ് ഇയാള്‍ അടുത്തുകൂടി വിവാഹാലോചന നടത്തിയത്. ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞശേഷം ഇയാള്‍ പിന്നീടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാണാതായ ഐഷയുടെ സമീപവാസിയാണ് റോസമ്മ. അയല്‍വാസിയെന്ന നിലയില്‍ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നു. ഇവരെയും സെബാസ്റ്റ്യന്‍ വസ്തുവില്‍പ്പനയുടെ പേരില്‍ അടുത്തുകൂടി കബളിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കാണാതാകുന്ന കാലത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നു.

സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യന്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് റോസമ്മ പറയുന്നത്. ഐഷയെ കാണാതായശേഷം പലപ്പോഴായി ഇവരുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നു. ഫോണെടുത്താല്‍ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാല്‍ എടുക്കാറില്ലെന്നും ഇവര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഇതെല്ലാം അക്കാലത്ത് അന്വേഷണം നടത്തിയ പോലീസിനോടു പറഞ്ഞിരുന്നെങ്കിലും അവര്‍ അവഗണിച്ചതായാണ്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് റോസമ്മയില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവസിക്കാ നിങ്ങൾ മരിച്ചോ... കണ്ണീരിൽ പ്രവാസ ലോകം..!! UAE-യിൽ അൽ മിർസം എത്തി, പ്രവാസികൾക്ക് പുറത്തിറങ്ങാൻ പേടി  (49 minutes ago)

വീട് ജപ്തിയിലാണ് മോനെ.... കിടപ്പാടം ബാങ്ക് കൊണ്ടുപോയി പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛൻ  (1 hour ago)

പിണറായി വിജയന്റെ മൂന്നാം ടേം പൂതിക്ക് പാർട്ടിയുടെ പച്ചക്കൊടി ! കേരളം നരകിക്കും !  (1 hour ago)

അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന: തറയടക്കം ഇടിച്ച് പൊളിക്കും: ആ നാല് സ്ത്രീകളെ ലക്ഷ്യമിട്ട സെബാസ്റ്റിയൻ സീരിയൽ കില്ലർ..? ചേർത്തലയിൽ തളംകെട്ടിയ ദുരൂഹത...  (2 hours ago)

നവാസിനെ ചിതയിൽ വച്ചിട്ട് മണിക്കൂറുകൾ അടിച്ച് പൊളിക്കാൻ ആസിഫ് ചെവിക്കുറ്റി നോക്കി പൊട്ടിച്ച് ജനം  (4 hours ago)

നവാസിന്റെ ഖബറെടുത്ത് അടുത്ത മണിക്കൂറിൽ നവാസിന്റെ മക്കൾ ആ വീട്ടിൽ ചെയ്തത്..ചിത്രങ്ങൾ ഇത്..!  (5 hours ago)

തലയിൽ ആഴത്തിൽ മുറിവ്..! നവാസിന്റെ ,പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഇങ്ങനെ..! ഇത് നെഞ്ചെരിച്ചിൽ അല്ല...!!  (5 hours ago)

ഇതിന് മുമ്പും നവാസിന് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ.... ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്ന് മൃതദേഹം.. വാസിന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു  (16 hours ago)

അടൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍  (16 hours ago)

സംസ്ഥാനത്ത് 3 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത  (16 hours ago)

റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം  (16 hours ago)

കുട്ടികളെ നിര്‍ബന്ധിച്ച് ഉറുദു പഠിപ്പിച്ചുവെന്ന് ആരോപണത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (18 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ട്: വ്യാപക തിരച്ചിലില്‍ എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു  (18 hours ago)

ദേശീയ അവാര്‍ഡില്‍ പ്രതികരിച്ച് നടി ഉര്‍വശി  (18 hours ago)

Malayali Vartha Recommends