ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിലുള്ള തര്‍ക്കം..ഒടുവിൽ അവസാനിച്ചത് കൊലപാതകത്തിൽ..യുവാവിന്റെ നെഞ്ചിൽ ആഞ്ഞുകുത്തുകയായിരുന്നു ലിവ് ഇന്‍ പങ്കാളി..

യുവാവിനെ ലിവ് ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു. ബലിയവാസ് സ്വദേശിയായ ഹരിഷ്( 42) ആണ് കൊല്ലപ്പെട്ടത്. അശോക് വിഹാർ സ്വദേശി യഷ്മീത് കൗറിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഹരീഷ് രണ്ട് പെൺമക്കളുടെ പിതാവായിരുന്നു. ഹരീഷിന്റെ ഭാര്യ കുറെ കാലമായി രോഗബാധിതയാണ്. അതിനാൽ അദ്ദേഹം കുടുംബവുമായി വേർപിരിഞ്ഞ് യാസ്മീതിനൊപ്പം താമസിക്കുകയായിരുന്നു.
ഹരീഷ് ഭാര്യയുമായും കുടുംബവുമായും ബന്ധപ്പെടുന്നത് യാസ്മീതിന് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസവും ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി ദേഷ്യത്തിൽ യാസ്മീത് ഹരീഷിന്റെ നെഞ്ചിൽ ആഞ്ഞുകുത്തുകയായിരുന്നു.തലേന്ന് ഹരിഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷംരൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരിഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. പിറ്റേദിവസം രാവിലെ യഷ്മീത് തന്നെ മരണവിവരം വിളിച്ച് അറിയിക്കുകയും ചെയ്തെന്നും ഭരത് കൂട്ടിച്ചേർത്തു.
യസ്മീത് കൗറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായ യസ്മീതിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. ഹരിഷിനെ കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ ഹരിഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അറസ്റ്റിലായ യഷ്മീതിനെ പോലീസ് ചോദ്യംചെയ്യുകയാണ്.
അതേസമയം, കുത്തേല്‍ക്കുന്നതിന് തലേന്ന് ഹരിഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷംരൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരിഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരിഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്. തൊട്ടുപിറ്റേന്ന് രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരിഷ് മരിച്ചതായി അറിയിക്കുകയും ചെയ്തെന്നും ഭരത് കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha