വിഎസ്സിന്റെ കുഴിമാടം വരെ മാന്തിപ്പൊളിച്ച് എടുക്കുന്നു CPM നെറികെട്ടവന്മാര്‍ ; ഇത് പിണറായിയുടെ കുതന്ത്രം

2026ലെ തെരഞ്ഞെടുപ്പിനായ് വിഎസിനെ കുഴിതോണ്ടിയെടുക്കുന്ന നെറികെട്ടവന്മാര്‍. ജീവിച്ചിരുന്നിട്ടും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പിണറായിയെ കാണിക്കാന്‍ സിപിഎമ്മിന് ധൈര്യം പോര. അതിനും മരിച്ച വിഎസ് തന്നെ വേണം. ഇനിയെങ്ങനെ വിഎസ് ഉയര്‍ത്തെഴുന്നേറ്റ് വരുമോ. ഉമ്മന്‍ ചാണ്ടി മരിച്ചില്ലെ എന്നിട്ടും വോട്ട് തെണ്ടാന്‍ കല്ലറയും മെഴുകുതിരിയും പുണ്യാളന്‍ എഫക്ടും പുറത്തെടുക്കാന്‍ കോണ്‍ഗ്രസിന് നാണമില്ലേയെന്ന് പരിഹസിച്ച കമ്മിക്കൂട്ടത്തിന് ഒടുക്കം വിഎസ്സിന്റെ കുഴിമാടവും ചന്ദനത്തിരിയും ദഹിപ്പിച്ചയിടം പുണ്യഭൂമി ലൈനും പിടിക്കേണ്ടി വന്നിരിക്കുന്നു. ഉമ്മന്‍ ചാണ്ടി മരിച്ചു ഉടനെ മകന്‍ ചാണ്ടി ഉമ്മന് സീറ്റ് പുതുപ്പള്ളി എന്താ അവരുടെ കുടുംബ സീറ്റോയെന്ന് പരിഹസിച്ച സഖാക്കള്‍ ആലപ്പുഴയില്‍ വിഎസ്സിന്റെ മകനെ ഇറക്കാന്‍ പ്ലാനിടുന്നു. പദ്ധതിയുടെ ബുദ്ധി കേന്ദ്രം പിണറായി തന്നെ. അച്യുതാനന്ദന്റെ മകന്‍ അരുണിന്റെ കാലുപിടിച്ച് മുതിര്‍ന്ന സഖാക്കള്‍. എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കണം. ചുരുക്കിപറഞ്ഞാല്‍ ഭരണത്തില്‍ ഹാട്രിക് തികയ്ക്കാന്‍ 'വിഎസ് തരംഗം' വീണ്ടും ഉയര്‍ത്താന്‍ സിപിഎം. ജയിച്ച് കഴിഞ്ഞാല്‍ വിഎസിനെ തൊഴിച്ച് പുറത്തിട്ട് കപ്പിത്താന്‍ വിജയം തള്ളും ഇവറ്റകള്‍.
ആലപ്പുഴയിലെ മണ്ഡലങ്ങളില്‍ ഒന്നില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പരിഗണനയിലുണ്ടെന്നാണ് അഭ്യൂഹം. വി.എസിനോട് പാര്‍ട്ടി അനീതി കാട്ടിയെന്ന ചര്‍ച്ചകളെ അപ്രസക്തമാക്കാനും വി.എസ്. അനുകൂലികളെ ചേര്‍ത്ത് നിര്‍ത്താനും ഇതുപകരിക്കുമെന്നാണു സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തലെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍. വിഎസിന്റെ ജനപ്രീതിയില്‍ സിപിഎം വീണ്ടും വിശ്വാസം അര്‍പ്പിക്കാനാണ് ഇത്. പിണറായി ഫാക്ടര്‍ എന്നൊന്നില്ലെന്ന് പറയേണ്ട ഗതികേടാണ് സിപിഎമ്മിന്. ഒന്നാം പിണറായി സര്‍ക്കാരിന്റെ വിജയം വിഎസസ്ിനെ കാണിച്ചായിരുന്നു. ജയിച്ച് കഴിഞ്ഞ് പിണറായി കാലുവാരി. രണ്ടാം ടേമില്‍ ശൈലജ ടടീച്ചര്‍. ഹാട്രിക തികയ്ക്കും കപ്പിത്താന്‍ നയിക്കുമെന്നായിരുന്നു ഇതുവരെ തള്ള്. ഒടുക്കം അതുമാറ്റി വിഎസ് പുണ്യാളന്‍ ലൈന്‍ പിടിച്ചിരിക്കുകയാണ്.
പുതുപ്പള്ളി പള്ളിയിലെ കര്‍ത്താവിനേക്കാള്‍ ശക്തന്‍ ഉമ്മന്‍ചാണ്ടിയാണ് കല്ലറയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ് പറഞ്ഞ് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കി കോണ്‍ഗ്രസെന്ന് സിപിഎമ്മിന്റെ പരിഹാസം. ചാണ്ടി ഉമ്മന്റെ കഴിവില്‍ അല്ല ഓസി പുണ്യാളന്‍ പറഞ്ഞ് വോട്ടുപിടിച്ച് മോനെ അധികാരത്തില്‍ തള്ളിക്കയറ്റി. അല്ലാതെ ചാണ്ടി ഉമ്മന് എന്ത് യോഗ്യത ഇരിക്കുന്നുവെന്നാണ് സിപിഎം വായിട്ടലച്ചോണ്ട് ഇരുന്നത്. ഇതേ സിപിഎമ്മുകാരാണ് വിഎസ് തരംഗം ഉണ്ടാക്കി അദ്ദേഹത്തിന്റെ മകനെ ആലപ്പുഴയില്‍ ഇറക്കാന്‍ നീക്കം ശക്തമാക്കിയിരിക്കുന്നത്. അരുണിന്റെ കാലുപിടിക്കാന്‍ ഒരുകൂട്ടം നേതാക്കള്‍ ഇറങ്ങിയെന്നാണ് സൂചന. ആലപ്പുഴയില്‍ സിപിഎമ്മിന് വലിയ അടി പതിയിരിപ്പുണ്ട്. ആലപ്പുഴ സിപിഎമ്മില്‍ കൂട്ടയടി നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളെയെല്ലാം വെട്ടി പിണറായി സജി ചെറിയാന്‍ കൂട്ടരുടെ ശിങ്കിടികളുടെ കൈകളിലാണ് ഭരണം. ജി സുധാകരന്‍ തോമസ് ഐസക് ഇവരെല്ലാം വെട്ടിനിരത്തപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഭിന്നത മറന്ന് എല്ലാവരും ഒന്നിക്കണം. അതിനുള്ള പാലമാണ് വിഎസ്. അദ്ദേഹത്തിന്റെ പേര് എടുത്തിട്ട് എല്ലാവരേയും അനുനയിപ്പിക്കണം. അതിനുവേണ്ടിയാണ് മകനെ മത്സരിപ്പിക്കാന്‍ ചര്‍ച്ച നടക്കുന്നത്. ലഹരി കച്ചവടക്കാരും പെണ്ണ് കേസുകളും എസ്ഡിപിഐ ബന്ധം ആലപ്പുഴയില്‍ സിപിഎമ്മിന്റെ മുഖം നഷ്ടപ്പെട്ട് ഇരിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ വെല്ലുവിളി ഉയര്‍ത്തി ബിജെപി. മൂന്നാം സ്ഥാനത്തേക്കാണ് പാര്‍ട്ടി തള്ളപ്പെട്ടത്. ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നു. ഈഴവ വോട്ടുകളാണ് ബിജെപിയിലേക്ക് ഒഴുകിയതെന്ന് പാര്‍ട്ടിക്ക് പറയേണ്ട ഗതികേട് വരെ ഉണ്ടായി. പോയ വോട്ടുകള്‍ തിരിച്ച് പിടിക്കാനും ഇടഞ്ഞ് നില്‍ക്കുന്നവരെ ഒന്നിപ്പിക്കാനും വിഎസ് വരണം. പിണറായി വിജയന്റെ ഒടുക്കത്തെ അടവാണ് വിഎസ്. ആ തതരംഗം ഉണ്ടാക്കിയെടുത്താലേ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയൂ.
പക്ഷെ പാര്‍ട്ടിയില്‍ നിന്ന് പിണറായിക്ക് തെറിവിളി. വിഎസ് പക്ഷക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ തൊട്ടിത്തരം അറിയാവുന്നത് കൊണ്ട് മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. പിണറായിക്ക് അല്ല തലയെടുപ്പ് വിഎസ്സിന് അത് കാലംതെളിയിച്ചുവെന്നാണ് വിഎസ് പക്ഷക്കാര്‍ വെളിപ്പെടുത്തുന്നത്. പാര്‍ട്ടുക്കുംമേലെ വളര്‍ന്ന് പാര്‍ട്ടിയെ അടക്കി ഭരിച്ച് അധികാരത്തിന്റെ ഹുങ്കും പണത്തിന്റെ പവറും കാണിച്ച പിണറായിക്ക് തിരിച്ചടികളുടെ കാലം. ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങണമെങ്കില്‍ ജനകീയ മുഖം വേണം അത് പിണറായിക്ക് ഇല്ല. കോടാനുകോടികള്‍ സമ്പാദിച്ചാലും ജനങ്ങളുടെ ഉള്ളില്‍ക്കയറാന്‍ കഴിയില്ല. അതിന് ജനങ്ങളോട് ചേര്‍ന്നു നില്‍ക്കണം. പിണറായി തോറ്റു അടപടലം തോറ്റെന്ന് ആഘോഷിച്ച് പാര്‍ട്ടിയിലെ വിഎസ് പക്ഷക്കാര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വിഎസിന്റെ കാലുപിടിക്കുകയാണ് പിണറായി.
അങ്ങനെ ഉമ്മന്‍ ചാണ്ടി പുണ്യാളനെന്ന് കളിയാക്കിയവര്‍ക്ക് സ്വന്തം കാര്യം വന്നപ്പോള്‍ വിഎസിനെ പുണ്യാളനാക്കേണ്ടി വന്നുവെന്ന് പിണറായിക്ക് പരിഹാസം. ജീവിച്ചിരിക്കെ തന്നെ മരിക്കുന്ന മനുഷ്യരുണ്ട്. അതാണ് പിണറായിയുടെ അവസ്ഥ. കപ്പിത്താന്‍ കപ്പിത്താനെന്ന് തള്ളാന്‍ മാത്രം കൊള്ളാം കാര്യം നടക്കണേല്‍ കഴിവുള്ളവന്‍ വേണം. പിആര്‍ വര്‍ക്ക് കൊണ്ട് ഊതിവീര്‍പ്പിക്കുന്ന ജനകീയതയ്ക്ക് കുമിളയുടെ ആയുസേ ഉണ്ടാകൂ. പിണറായിയുടെ കാര്യത്തില്‍ ഊതിവീര്‍പ്പിച്ചിട്ടും കാറ്റുപോയി. മരിച്ച് മണ്ണോട് മണ്ണായ മനു്‌ന്റെ പേര് ഉയര്‍ത്തിക്കാണിക്കണം വോട്ട് പെട്ടിയില്‍ വീഴാനനെന്നും ആക്ഷേപം. വിഎസിന്റെ മകന്‍ അരുണിന്റെ നിലപാട് നിര്‍ണായകമാണ്. അദ്ദേഹം അധികം രാഷ്ട്രീയത്തിലേക്ക് വന്നിട്ടില്ല. എന്നും വിഎസ്സിന് പിന്നില്‍ നിന്നിട്ടുള്ള ആളാണ്. പിണറായി വിഎസ്സിനോട് കാണിച്ചിട്ടുള്ളതൊക്കെ വ്യക്തമായ് അറിയാവുന്ന ആളാണ്. അനാവശ്യ വിവാദങ്ങളിലേക്കോ ചാനലിന്റെ ചൂടന്‍ ചര്‍ച്ചകളിലേക്കോ വന്നിട്ടുള്ള ആളുമല്ല. വിഎസ് മരിച്ചപ്പോള്‍ പോലും അരുണ്‍ ചാനലുകളോട് അതിരുവിട്ട പ്രതികരണത്തിനൊന്നും നിന്നിട്ടില്ല. അരുണ്‍ നോ പറഞ്ഞാല്‍ സിപിഎമ്മിന്റെ കിളിപോകും.
2026 തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശക്തമായ പ്ലാനിങ്ങാണ് ഇടതുപക്ഷത്ത്. പല ഘടകക്ഷികളുടേയും സീറ്റുകള്‍ വിജയസാധ്യത തിരിച്ചറിഞ്ഞു സി.പി.എം ഏറ്റെടുക്കാനും സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ 'വിജയ സാധ്യത' മാത്രം കണക്കിലെടുക്കാന്‍ സി.പി.എം. ത്രികോണ മത്സരച്ചൂടുള്ള മണ്ഡലങ്ങളിലെല്ലാം രണ്ടു ടേം പൂര്‍ത്തിയാക്കിയ സിറ്റിങ് എം.എല്‍.എമാര്‍ക്കും വിജയ സാധ്യത നോക്കി ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ സീറ്റ് കുറയുന്നില്ലെന്ന് ഉറപ്പിക്കാന്‍ മിക്ക സിറ്റിങ് എം.എല്‍.എമാര്‍ക്കും മത്സരിക്കാന്‍ അവസരം ഒരുക്കും. എന്നാല്‍ കണ്ണൂരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയാര്‍ക്കും രണ്ടു ടേമില്‍ ഇളവ് കിട്ടില്ല. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ല.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും വര്‍ക്കലയില്‍ വി.എസ.് ജോയിയും വാമനപുരത്ത് ഡി.കെ. മുരളിയും കാട്ടക്കടയില്‍ ഐ.ബി. സതീഷും പാറശ്ശാലയില്‍ സി.കെ. ഹരീന്ദ്രനും നെയ്യാറ്റിന്‍കരയില്‍ ആന്‍സലനും വീണ്ടും മത്സരിക്കും. ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇളവ് നല്‍കുന്നതും പരിഗണനയിലുണ്ട്. വ്യക്തിപരമായ മികവില്‍ എം.എല്‍.എയായവരുടെ പട്ടിക പാര്‍ട്ടി തയാറാക്കും. ഇതിലുള്ള എല്ലാവര്‍ക്കും മത്സരിക്കാന്‍ അവസരമൊരുക്കും. കടുത്ത ത്രികോണ മത്സരത്തില്‍ അടിയൊഴുക്കുകള്‍ ജയം നിശ്ചയിക്കും. ഈ സാഹചര്യത്തിലാണു മണ്ഡലത്തില്‍ ഉടനീളം സ്വാധീനമുള്ള എം.എല്‍.എമാരെ തന്നെ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കം. രണ്ട് ടേം പുര്‍ത്തിയാക്കിയ ഇനിയും മത്സരിക്കേണ്ടവര്‍ എന്നു കരുതുന്ന എല്ലാവര്‍ക്കും സി.പി.എം മണ്ഡലത്തില്‍ നിറഞ്ഞുപ്രവര്‍ത്തിക്കണമെന്ന സന്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം ഈ എം.എല്‍.എമാരെ മുന്നില്‍ നിര്‍ത്തിയാകും സി.പി.എം പ്രചരണം സജീവമാക്കുക. എന്നാല്‍ പാര്‍ട്ടി കോട്ടകളില്‍ നിന്നുള്ള എം.എല്‍.എമാര്‍ക്കു രണ്ടു ടേം ഇളവ് നല്‍കില്ല. മുന്‍മന്ത്രി കെ.കെ. ശൈലജ, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ക്കു വീണ്ടും മത്സരിക്കാന്‍ അവസരമുണ്ടാകില്ലെന്നാണു സൂചന.
ഇടതുപക്ഷത്തെ സംബന്ധിച്ച്, ഏത് രാഷ്ട്രീയ കാലാവസ്ഥയിലും തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മേധാവിത്വം നേടാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. താഴെതട്ടു മുതലുള്ള ശക്തമായ സംഘടനാ സംവിധാനവും, പ്രാദേശിക വിഷയങ്ങളിലെ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെയും, വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും ഇടപെടലുകളുമാണ് ഇടതുപക്ഷത്തിന്റെ ഈ നേട്ടങ്ങള്‍ക്ക് പ്രധാന കാരണമാകാറുള്ളത്. കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം നിഷ്‌ക്രിയമായതിനാല്‍, ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. കൂടുതല്‍ യുവതി യുവാക്കളെ ഇറക്കാനും ചര്‍ച്ചകള്‍ നടക്കുന്നു. ഇടതുപക്ഷത്താണ്, ഏറ്റവും കൂടുതല്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രാധാന്യം ലഭിക്കാന്‍ പോകുന്നതെന്ന് സൂചന.
https://www.facebook.com/Malayalivartha