എം.എസ്.സി എല്‍സ-3 കപ്പല്‍ മുങ്ങിയതില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 9531 കോടിയുടെ നഷ്ടപരിഹാരം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് കപ്പല്‍ കമ്പനി ഹൈക്കോടതിയില്‍....

എം.എസ്.സി എല്‍സ-3 കപ്പല്‍ മുങ്ങിയതില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 9531 കോടിയുടെ നഷ്ടപരിഹാരം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് കപ്പല്‍ കമ്പനി ഹൈക്കോടതിയില്‍.
സംഭവത്തില്‍ കേരളത്തിന് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നും സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ പ്രതിനിധി ജേക്കബ് ജോര്‍ജ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
അപകടം കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ ഗുരുതര പരിസ്ഥിത ിനാശമുണ്ടാക്കിയിട്ടില്ല. നഷ്ടപരിഹാരം നല്‍കും വരെ കമ്പനിയുടെ കപ്പല്‍, അറസ്റ്റ് ചെയ്തിടാനുള്ള ഉത്തരവ് അധികാരപരിധി ലംഘിച്ചുള്ളതാണ്. ബാധകമായ നിയമങ്ങള്‍ പ്രകാരം 12.27 കോടിയുടെ നഷ്ടപരിഹാരം മാത്രമേ നല്‍കേണ്ടതുള്ളൂ.
മുങ്ങിയ കപ്പലിന്റെയും വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എം.എസ്.സി അക്കിറ്റേറ്റ 2 യുടെയും ഉടമ ഒന്നല്ല. അറസ്റ്റ് ഉത്തരവ് നീക്കം ചെയ്യണം.തീരത്തു നിന്ന് 14.5 നോട്ടിക്കല്‍ മൈലിന് പുറത്തായതിനാല്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമേ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്യാന്‍ അധികാരമുളളൂവെന്നും കമ്പനി.
മറുപടി ഫയല്‍ ചെയ്യാനായി സര്‍ക്കാര്‍ സമയം തേടിയതിനാല്‍ ജസ്റ്റിസ് എസ്.ഈശ്വരന്‍ ഹര്‍ജി 21 ലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























