കലാഭവന്‍ മണി അവശനായി കാണപ്പെട്ട ദിവസം മണിയോടൊപ്പം ഉണ്ടായിരുന്നെന്ന് നടന്‍ ജാഫര്‍ ഇടുക്കി

കലാഭവന്‍ മണി അവശനായി കാണപ്പെട്ട ദിവസം മണിയോടൊപ്പം ഉണ്ടായിരുന്നെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഏഴുമണി മുതല്‍ 11 മണി വരെ താന്‍ കലാഭവന്‍ മണിയ്‌ക്കൊപ്പം ഉണ്ടായിരുന്നു എന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു. കലാഭവന്‍ മണിയുടെ ഔട്ട്ഹൗസിലാണ് ഒത്തുകൂടിയത്. ഈ സമയത്ത് മണി പൂര്‍ണ്ണ ആരോഗ്യവാനും പതിവിലും സന്തോഷത്തിലും ആയിരുന്നെന്ന് ജാഫര്‍ പറയുന്നു. സിനിമയിലെ സഹപ്രവര്‍ത്തകരായ പത്തിലേറെ പേരും മണിയുടെ നാട്ടിലെ ചില ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ ഉണ്ടായിരുന്നു.
മണി ബിയര്‍ കഴിച്ചിരുന്നു,വേറൊരു ലഹരിയും അവിടെ ആരും ഉപയോഗിച്ചിരുന്നില്ല. സൗഹൃദം പുതുക്കാനും ഒരു സിനിമയെ കുറിച്ച് സംസാരിക്കാനുമാണ് പോയത്. പിറ്റേന്നാണ് മണി ആശുപത്രിയിലായി എന്നറിയുന്നത്. മണിയെ ആരും അപായപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ജീവനൊടുക്കുന്നത് മണിക്ക് ചിന്തിക്കാനാകില്ലെന്നും ജാഫര്‍ ഇടുക്കി. വിഷം ഉള്ളില്‍ച്ചെന്നിട്ടുണ്ട് എന്ന വാര്‍ത്ത വാസ്തവമെങ്കില്‍ സത്യം പുറത്തുവരണമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha