ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കാനുള്ള നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍...

ജനവാസ മേഖലയിലേക്കിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കാനുള്ള നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി കൊണ്ടുവരുന്നത്.
പുതിയ ഭേദഗതി പ്രകാരം വെടിവെച്ച് കൊല്ലാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിവേഗം ഉത്തരവിടാവുന്നതാണ്. നിയമസഭ ബില്‍ പാസാക്കിയാലും ഭേദഗതി കേന്ദ്ര നിയമത്തിലായതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ബില്‍ കണ്ണില്‍പൊടിയിടാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം വിമര്‍ശിക്കാനിടയുണ്ട്.
സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറിക്കാനുള്ള വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. വിലക്കയറ്റം അടിയന്തിരപ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭാ കവാടത്തില്‍ സനീഷ് കുമാറിന്റെയും എകെഎം അഷറഫിന്റെയും സത്യാഗ്രഹസമരം തുടരുന്നു.
"
https://www.facebook.com/Malayalivartha