പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്ക് യുഎസ് ഫെഡറല്‍ റിസര്‍വ് കുറച്ചത് കാല്‍ ശതമാനമാണ് . പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലാണ് . 4.254.50 ശതമാനത്തില്‍ നിന്നാണ് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലായത്. ഈ വര്‍ഷത്തെ ആദ്യ ഇളവാണ് ഇത്.
തൊഴില്‍ മേഖല ഊര്‍ജ്ജിതപ്പെടുത്താനാണ് തീരുമാനമെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രതികരിച്ചത്. തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാനായി സഹായിക്കുന്നതാണ് ഈ തീരുമാനം.
ഒമ്പതു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തീരുമാനമെത്തുന്നത്. വരും ദിവസങ്ങളില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താനായി സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് സൂചനകളുള്ളത്.
അതേസമയം ഫെഡറല്‍ റിസര്‍വിന്റെ പലിശനയം പുറത്തുവന്നതിന് തൊട്ടുപിന്നാലെ യുഎസ് ഓഹരികള്‍ വന്‍ നേട്ടത്തിലേക്ക് കുതിച്ചുകയറിയെങ്കിലും പിന്നീട് തകിടംമറിയുകയായിരുന്നു. പലിശനിരക്ക് വെട്ടിക്കുറച്ചത് 'താല്‍ക്കാലികമായ' നടപടി മാത്രമാണെന്ന്, പണനയ പ്രഖ്യാപനത്തിനുശേഷം യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞതാണ് തിരിച്ചടിയായി മാറിയത്.
ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,700 ഡോളര്‍ ഭേദിച്ച് കുതിച്ചുയര്‍ന്നു. ഒരുഘട്ടത്തില്‍ 3,704.53 ഡോളര്‍ വരെ വിലയെത്തിയെങ്കിലും തൊട്ടുപിന്നാലെ ലാഭമെടുപ്പ് തകൃതിയായി ആഞ്ഞടിച്ചു. ഇപ്പോള്‍ (ഇന്ത്യന്‍ സമയം രാത്രി 12.25) വ്യാപാരം പുരോഗമിക്കുന്നത് 40 ഡോളര്‍ ഇടിഞ്ഞ് 3,648 ഡോളറിലാണ്.
"
https://www.facebook.com/Malayalivartha
























