രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല, അവസാനം പോയത് ട്യൂഷൻ ക്ലാസിലേക്ക്

പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ല. വീട്ടിൽ നിന്ന് ട്യൂഷെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികൾ തിരികെ എത്തിയില്ലെന്ന് മനസ്സിലായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ മിസ്സിങ്ങ് ആണെന്ന് വീട്ടുകാർക്ക് മനസ്സിലയത്. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽ നിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ അവിടെ നിന്നും മടങ്ങിയതെന്ന് പൊലീസ് പറയുന്നു.
പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം.
അതേ സമയം ആലപ്പുഴയിൽ നിന്ന് രണ്ട് വിദ്യാർത്ഥികളേയും കാണാതായിട്ടുണ്ട്. ആലപ്പുഴ അരൂക്കുറ്റിയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളെയാണ് കാണാതായത്. ഇടിത്തറ വീട്ടിൽ മുരാരി, തുരുത്തിപ്പള്ളി വിട്ടിൽ ഗൗരിശങ്കർ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്.
സ്കൂൾ വിട്ട് വീട്ടിൽ വന്ന് വസ്ത്രം മാറിയ ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു. ബസ് സ്റ്റാൻഡിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികൾ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
https://www.facebook.com/Malayalivartha