ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...

ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി.
യുഎഇക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് പവര്‍ പ്ലേയില്‍ തിരിച്ചടി നേരിട്ടിട്ടുണ്ടായിരുന്നു. ഓപ്പണര്‍മാരായ സാഹിബ്‌സാദ ഫര്‍ഹാന്‍, സയ്യിം അയൂബ് എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ നഷ്ടമായത്.
20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ 146 റണ്‍സെടുത്തത്. ഫഖാര്‍ സമാന്റെ അര്‍ധസെഞ്ചുറിയാണ് പാകിസ്ഥാനെ 146ലേക്ക് എത്തിച്ചത്. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടുകയും ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുഎഇക്ക് തുടക്കം വളരെ മികച്ചതായിരുന്നു. 35 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത രാഹുല്‍ ചോപ്രയാണ് യുഎഇ നിരയിലെ ടോപ് സ്‌കോറര്‍. പാകിസ്ഥാന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് ഷഹീന്‍ അഫ്രീദിയാണ് .
അതേസമയം ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ അതിനാടകീയ സംഭവങ്ങള്‍ക്കാണ് ് ദുബൈ സാക്ഷ്യം വഹിച്ചത്. അതി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടന്നു. യുഎഇയ്ക്കായിരുന്നു ടോസ്. അവര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
യുഎഇയ്ക്കെതിരെ മത്സരിക്കാനില്ലെന്ന് പാക് താരങ്ങള്‍ ആദ്യം ശാഠ്യം പിടിച്ചതോടെ മത്സരം അനിശ്ചിതത്വത്തിലായി. മത്സരം ഉപേക്ഷിച്ചുവെന്നു വരെ വാര്‍ത്ത പരക്കുകയുണ്ടായി. ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തെത്തുടര്‍ന്നായിരുന്നു പാക് താരങ്ങളുടെ പ്രതിഷേധവും ബഹിഷ്‌കരണഭീഷണിയും. എന്നാല്‍ ഐസിസി നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാന്‍ മത്സരത്തിനിറങ്ങാനായി തീരുമാനിക്കുകയായിരുന്നു. ഇതോടെ മത്സരം തുടങ്ങുന്നത് ഒരു മണിക്കൂറിലേറെ നേരം നീളുകയായിരുന്നു.
"
https://www.facebook.com/Malayalivartha



















