ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

എന്തൊക്കെ എതിർപ്പുകൾ ഏതൊക്കെ രാജ്യങ്ങൾ ഉന്നയിച്ചാലും തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ലെന്നുള്ള ഉറച്ച തീരുമാനത്തിൽ ആണ് ഇസ്രായേൽ . വർഷങ്ങളായി അനുഭവിക്കുന്ന ഭീകരതയ്ക്ക് ഇനി ഒരു ഉയർത്തി എഴുന്നേൽപ്പ് പാടില്ലെന്നുള്ള അർത്ഥത്തിൽ ഉള്ള ആക്രമണം ആണ് ഇസ്രായേൽ നടത്തി കൊണ്ട് ഇരിക്കുന്നത് . അതിന് ഇനി ഏത് രാജ്യത്ത് കയറി അടിക്കാനും ഇസ്രായേൽ തയ്യാറാണ് . അതാണ് ഇപ്പോൾ രണ്ടു വർഷമായി കണ്ടു കൊണ്ട് ഇരിക്കുന്നത് . ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ.
നൂറിലേറെപേര്‍ കൊല്ലപ്പെട്ടു, അതിലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തില്‍ നിന്ന് പകുതിയോളം പേര്‍ പലായനം ചെയ്തതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും നിരവധി ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഗാസ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. മൂന്നാമത് ഡിവിഷന്‍ കൂടി ഉടന്‍ ഗാസയിലേക്കെത്തുമെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ കുറഞ്ഞത് ഇരുപതോളം വീടുകളും പാര്‍പ്പിട സമുച്ചയങ്ങളും മോസ്കും ഇസ്രയേല്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.ര
ണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ക്കാണ് ഇസ്രായേലി സൈന്യം ഗാസ നഗരത്തെ വിധേയമാക്കിയത്. ഇതോടെ ഒരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന ഭയത്തില്‍ ആയിരക്കണക്കിന് ഗാസക്കാർബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കും നടുവിലൂടെ പലായനം ചെയ്യുകയാണ്. ഐക്യരാഷ്ട്രസഭയുടെ തലവന്‍ ഈ ആക്രമണത്തെ 'ഭയാനകം' എന്നാണ് വിശേഷിപ്പിച്ചത്. തകര്‍ന്ന നഗരത്തില്‍ നിന്ന് കറുത്ത പുക ഉയരുന്ന പശ്ചാത്തലത്തില്‍, വീട്ടുപകരണങ്ങള്‍ കയറ്റിയ വാനുകളും കഴുതവണ്ടികളും തങ്ങളുടെ അവസാന സമ്പാദ്യങ്ങളും ചുമന്ന് കാല്‍നടയായി പോകുന്ന ആളുകളും തീരദേശമായ അല്‍-റഷീദ് സ്ട്രീറ്റിലൂടെ നീങ്ങുകയാണ്.
'ഗാസ കത്തുകയാണ്,' എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.സാധാരണക്കാരായിട്ടുള്ള മനുഷ്യരെ കവചമാക്കി കൊണ്ട് രക്ഷപ്പെടുകയാണ് ഹമാസ് . സാധാരണ ജനങ്ങൾ അവിടെ മരിക്കുന്നുടെങ്കിൽ അതിനുള്ള കാരണവും ഹമാസ് തന്നെയാണ് . ഹമാസ് നേതാക്കളേയും അണികളേയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെങ്കിലും മരിച്ചവരില്‍ കൂടുതലും സാധാരണക്കാരാണ്. സാധാരണക്കാരെ മനുഷ്യകവചമാക്കുന്ന തന്ത്രം ഹമാസ് തുടരുന്നു എന്നാണ് സൂചനകള്‍. ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേ സമയം ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രയേല്‍ ബന്ദികളുടെ കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് കടുത്ത ആശങ്കയിലാണ്.ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഏറ്റവും വലിയ പലായനത്തിനാണ്് ഗാസ സാക്ഷ്യം വഹിക്കുന്നത്. കൈയിലുള്ളതെല്ലാം ഇട്ടെറിഞ്ഞ് ജനം ജീവനുമായിഗാസയില്‍ നിന്ന് യാത്ര തുടരുന്നതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഗാസയില്‍ ഭക്ഷ്യക്ഷാമവും രൂക്ഷമായിരുന്നു.
https://www.facebook.com/Malayalivartha