മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല. റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഇതോടെ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴിയെടുക്കലിനിടെ രാഹുല്‍ അശ്ളീല സന്ദേശം അയച്ചെന്ന ആരോപണം ക്രൈംബ്രാഞ്ചിനോട് റിനി ആവര്‍ത്തിച്ചിരുന്നു. തെളിവായി സ്ക്രീന്‍ ഷോട്ടുകളും കൈമാറി.
എന്നാൽ നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് റിനി ക്രൈംബ്രാഞ്ചിനെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. അതേസമയം റിനി നല്‍കിയ തെളിവുകള്‍ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നാണ് സൂചന. അതിനാലാണ് കേസിൽ റിനിയെ സാക്ഷിയാക്കുന്നതാവും ഉചിതമെന്നും നിയമോപദേശം ലഭിച്ചത്. റിനി സാക്ഷിയാകുന്നതോടെ രാഹുലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ പരാതിക്കാരില്ലാതായിരിക്കുകയാണ്. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുമെന്ന സ്ഥിതിയാണ് ഉള്ളത്.
നടി റിനി ആന്‍ ജോര്‍ജിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന ആവശ്യവുമായാണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് നടി മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിലും പരാതി നല്‍കിയത്. രാഹുല്‍ ഈശ്വറിന് പുറമെ ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് നടി എം എല്‍ എയുടെ പേര് വെളിപ്പെടുത്താതെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് വലിയ വിവാദമുണ്ടാകുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹത്തെ സസ്പന്‍ഡും ചെയ്തു. തുടര്‍ന്ന് നടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ഉണ്ടായി.
https://www.facebook.com/Malayalivartha