തിരുവനന്തപുരം പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ടു മരണം... മധുര സ്വദേശികളായ രണ്ടു പേരാണ് മരിച്ചത്

തിരുവനന്തപുരത്ത് പേട്ടയില്‍ ട്രെയിന്‍ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണന്‍, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി 12.30ന് കടന്നുപോയ ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചിരിക്കുന്നത്. രണ്ടുപേരെയും കാണാതായതിന് മധുരയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു.
സംഭവം ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണ് പൊലീസ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ മധുരയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതാണ്..
https://www.facebook.com/Malayalivartha