ഇനി പത്തുനാള്‍ മാത്രം.... ഭാഗ്യശാലി ആര്? തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പ്പന 56 ലക്ഷം കടന്നു..

ആരാണ് ആ ഭാഗ്യശാലി.... കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പ്പന 56 ലക്ഷം കടന്നു. പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോള്‍ 56,67,570 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇനി പത്തുദിവസം കൂടിയാണ് നറുക്കെടുപ്പിനുള്ളത്. ഏറ്റവും കുടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാടാണ്.
10,66,720 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ജൂലായ് 28-നാണ് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചത്.
ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു.
500 രൂപ ടിക്കറ്റ് വിലയുള്ള ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക.
"
https://www.facebook.com/Malayalivartha