അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് അംഗീകരിക്കുന്നതില്‍ കോടതി തീരുമാനം ഇന്ന്

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഉത്തരവ് പറയുക. കേസ് ഡയറി, അന്വേഷണ റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുളള രേഖകള്‍ കോടതി വിളിച്ചുവരുത്തിയിട്ടുണ്ടായിരുന്നു. അന്വേഷണത്തില്‍ ഗുരുതര പിഴവുകളുണ്ടായെന്നും എഡിജിപിയുടെ സ്വത്ത് വിവര കണക്കുകള്‍ പോലും അന്വേഷിച്ചില്ല എന്നാണ് പരാതിക്കാരന്റെ വാദം.
ക്ലീന്‍ ചിറ്റ് സര്‍ക്കാരും നേരത്തേ അംഗീകരിച്ചിരുന്നു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നത്. തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
നേരത്തേ സായുധ പൊലീസ് ബറ്റാലിയന്‍ മേധാവിയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞമാസം അവസാനമാണ് എക്‌സൈസ് കമ്മിഷണറായി നിയമിച്ചത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്ത അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കാട്ടി ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതിയും അജിത്കുമാറിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് അജിത് കുമാറിനെ പൊലീസില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha






















