മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു...അപകടത്തില്‍ വീട് കത്തിനശിച്ചു

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് കത്തിനശിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ വീടാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് പൂര്‍ണ്ണമായും കത്തിയമര്‍ന്നു പോയത്. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
വന്‍ ശബ്ദം കേട്ട നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് സമീപത്തെ കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.
ഓട്ടോ ഡ്രൈവറാണ് സിദ്ധിഖ്. ഓല മേഞ്ഞ വീടാണ് തീപിടിത്തത്തില്‍ നശിച്ചത്. വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം കത്തിനശിച്ചുപോയി.
"
https://www.facebook.com/Malayalivartha






















