കള്ളവോട്ടിന് സി.പി.എം സ്റ്റഡിക്ലാസ്: ചെറിയാന്‍ ഫിലിപ്പ്

പ്രത്യയശാസ്ത്ര പഠനത്തിനു പകരം ശാസ്ത്രീയമായി വോട്ടര്‍ പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കാനും ചെയ്യിക്കാനുമുള്ള ബ്രാഞ്ചു തലത്തിലെ സ്റ്റഡിക്ലാസ്സുകളാണ് ഇപ്പോഴത്തെ സി.പി.എം പ്രവര്‍ത്തന പരിപാടിയിലെ മുഖ്യ ഇനം.
വര്‍ഷങ്ങളായി പലയിടത്തും സി.പി.എം ജയിക്കുന്നത് കള്ളവോട്ടുകള്‍ കൊണ്ടാണ് . വോട്ടര്‍ പട്ടിക പുതുക്കുന്നതോടൊപ്പം അണികള്‍ വിവിധ പ്രദേശങ്ങളില്‍ ഒന്നിലധികം വോട്ടു ചേര്‍ക്കും. തെരഞ്ഞെടുപ്പു വേളയില്‍ വിരലിലെ മഷി അടയാളം മായിക്കുന്നതിനുള്ള രാസ ദ്രാവകം എല്ലാ ബൂത്തിലും രഹസ്യമായി വിതരണം ചെയ്യും. പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബൂത്തുകള്‍ കയ്യടക്കി വോട്ടു രേഖപ്പെടുത്തും.
കള്ളവോട്ട് കാര്യത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയവരാണ് വിവിധ തലങ്ങളില്‍ സി.പി.എം നെ നയിക്കുന്നത്. വോട്ടു കണക്ക് വിലയിരുത്തുമ്പോള്‍ സി.പി.എം-ന്റെ പ്രാദേശിക ഘടകങ്ങള്‍ കള്ളവോട്ടുകള്‍ക്ക് 'ജനാധിപത്യ വോട്ടുകള്‍' എന്നാണ് പറയാറുള്ളത്.
രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയ മഹാരാഷ്ട , കര്‍ണ്ണാടക എന്നിവിടങ്ങളിലെ തട്ടിപ്പിനു സമാനമായ സംഭവങ്ങള്‍ കേരളത്തിലും വര്‍ഷങ്ങളായി വ്യാപകമായി നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയാല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല.
https://www.facebook.com/Malayalivartha