സെബാസ്റ്റ്യന്‍റെ കാർ പൊളിച്ചു..! രാത്രിക്ക് രാത്രി ഭാര്യ വീട് വളഞ്ഞു ഒളിപ്പിച്ച കത്തിയും കടാരയും തൂക്കി കസ്റ്റഡി നീട്ടിയിൽ കൂട്ട കരച്ചിൽ

കടുത്ത ക്ഷീണ വും മറ്റു ശാരീരിക ബുദ്ധിമുട്ടും കൊണ്ട് അവശനാണെന്ന് ജെയ്‌നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യൻ കോടതിയിൽ ബോധിപ്പിച്ചു.
കാലു നീരു വച്ചിരിക്കുന്നതിനാൽ നടക്കാനും മറ്റും ബുദ്ധിമുട്ടുണ്ടെന്നും സെബാസ്റ്റ്യൻ ഏറ്റുമാനൂർ ഫസ്‌റ്റ് ക്ലാസ് ജുഡീഷൻ മജി സ്ട്രേട്ട് കോടതിയെ അറിയിച്ചു.
ക്രൈംബ്രാഞ്ച് നൽകിയ കിടക്ക മോശമാണെന്നും ഉറക്കം കിട്ടുന്നില്ലെന്നും പറഞ്ഞ സെബാസ്റ്റ‌്യൻ മറ്റൊരു കിടക്ക വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
നിയമസഹായം വേണോ എന്നു കോടതി ചോദിച്ചു. സ്വ ന്തം നിലയിൽ അഭിഭാഷകനെ വച്ചുകൊള്ളാമെന്നായിരുന്നു മറുപടി.
പ്രതിയുടെ ആരോഗ്യ പ്രശ്നങ്ങൾ മുഖവിലയ്ക്കെടുത്ത് എല്ലാ ദിവസവും വൈദ്യസഹായം ലഭ്യമാക്കണമെന്നും മരുന്ന്, ഭക്ഷണം, വെള്ളം തുടങ്ങിയവ കൃത്യമായി നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു കോടതി നിർദേശം നൽകി.
https://www.facebook.com/Malayalivartha