അമ്മ ആരെ പിന്‍തുണക്കും? ജഗദീഷിനെയൊ ഗണേശിനെയൊ? പത്തനാപുരത്ത് ഇന്നസെന്റിനെ എത്തിക്കാന്‍ ഗണേശ് സജീവമായി അണിയറ നീക്കങ്ങള്‍ നടത്തുന്നു

സാധാരണ ഗതിയില്‍ മുന്‍പും സിനിമാതാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ഉണ്ടാകാത്ത കീറാമുട്ടിയായേക്കും 2016 കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് അമ്മ എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് താര സംഘടനയായ അമ്മ. ലോക്‌സഭാ അംഗവും ഇടതു മുന്നണിയുടെ ജനപ്രതിനിധിയുമായ ഇന്നസെന്റിന് പോലും ഇക്കാര്യത്തില്‍ ഒരു ഉറപ്പുമില്ല. അതുകൊണ്ട് ഇടത് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തില്‍ സജീവമാകേണ്ടി വരും സിപിഐ(എം) ആവശ്യപ്പെട്ടാല്‍. രാഷ്ട്രീയക്കാരന്റെ മേലങ്കിയുള്ളതിനാല്‍ വലതു മുന്നണിക്കായി ഇന്നസന്റിന് വോട്ട് ചോദിക്കാനുമാകില്ല.
അമ്മയ്ക്കുള്ളില്‍ ചേരി തിരിവെന്ന അഭ്യൂഹം പുറത്തുവരുന്നത് പത്തനാപുരത്ത് താരങ്ങളുടെ പോരാട്ടത്തിന് കളമൊരുങ്ങന്നതിന് മുന്നോടിയായി. പത്തനാപുരത്തെ സിറ്റിങ് എംഎല്‍എ കെ.ബി ഗണേശ് കുമാറിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ ജഗദീഷ് മത്സരിക്കാനൊരുങ്ങന്നതാണ് അമ്മയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ജഗദീഷ് അമ്മ പ്രസിഡന്റ് ഇന്നസെന്റിനെ അറിയിച്ചിരിന്നു, എന്നാല്‍ സംഘടനയിലെ ഒരു വിഭാഗം ജഗദീഷ് മത്സരിക്കരുതെന്ന ആവശ്യം ഉന്നയിച്ചതായും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. എന്നാല്‍ ജഗദീഷ് വഴങ്ങിയില്ല.
ഇപ്പോഴും സംഘടനയിലുള്ള പിടിപാടാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും മുന്‍ സിനിമാ മന്ത്രി കൂടിയായ ഗണേശ്കുമാറിന് എന്നാല്‍ കോണ്‍ഗ്രസ് അനുഭാവമുള്ള ഒരു വിഭാഗം താരങ്ങള്‍ ജഗദീഷ് മത്സരിക്കണം എന്ന അഭിപ്രായമുന്നയിച്ചുവെന്നാണ് സൂചന. ഇടത് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങന്ന ഗണേശിനായി പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രചരണത്തിനിറങ്ങിയേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ പുതിയ ചേരിതിരിവ് അമ്മ എന്ന സംഘടനയില്‍ പൊട്ടിപുറപ്പെട്ടിരിക്കുന്നത്. പത്തനാപുരത്ത് ഇന്നസെന്റിനെ എത്തിക്കാന്‍ ഗണേശും സജീവമായി അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്.
സംഘടനാ അദ്ധ്യക്ഷന്‍ തന്നെ ഇടതു പിന്തുണയോടെ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചതും അന്ന് സിനിമാതാരങ്ങള്‍ ഒന്നടങ്കം പ്രചരണത്തിനിറങ്ങിയ സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്നിനാല്‍ എന്തായാലും അമ്മ എന്ന സംഘടനയ്ക്ക് ഒരു നിലപാട് സ്വീകരിക്കേണ്ടി വന്നേക്കും. എന്നാല്‍ പത്തനാപുരത്ത് ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കില്ല. ജഗദീഷും ഗണേശും ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നതാണ് ഇതിന് കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha