സോളാര്‍ കമ്മിഷനെ ആക്ഷേപിച്ചതിന് ഖേദം പ്രകടിപ്പിച്ച് പി.പി.തങ്കച്ചന്‍

'എന്റെ പ്രതികരണത്തില്‍ തെറ്റ് പറ്റി, അതിയായ ദു:ഖമുണ്ട്, കുറ്റബോധമുണ്ട് '. സോളാര്‍ കമ്മിഷനെ ആക്ഷേപിച്ച് സംസാരിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷന്‍ നല്‍കിയ നോട്ടീസിന് മറുപടിയെന്നോണം യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സോളാര്‍ കമ്മിഷന്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്നും പലപ്പോഴും അതിര് വിടുന്നുവെന്നുമാണ് നേരത്തെ തങ്കച്ചന്‍ പറഞ്ഞത്.
സമാന സംഭവത്തില്‍ ഹൈക്കോടതി വിമര്‍ശനം നേരിട്ട മന്ത്രി കെ.സി.ജോസഫ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു.
സുതാര്യവും നിഷ്പക്ഷവുമായിട്ടാണ് സോളാര്‍ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതെല്ലാം വ്യക്തമാക്കി മറുപടി നല്‍കുമെന്നും തങ്കച്ചന്‍ പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചില ആക്ഷേപങ്ങള്‍ പറഞ്ഞത്. ഉത്തരവാദിത്വമുളള സ്ഥാനത്തിരിക്കുന്ന തന്നെപ്പോലൊരാള്‍ കേട്ട വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാതെ പറയാന്‍ പാടില്ലായിരുന്നു. ലഭിച്ച വിവരങ്ങള്‍ തെറ്റാണെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നും തങ്കച്ചന്‍ പറഞ്ഞു.
സോളാര്‍ കമ്മിഷന്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്നും പലപ്പോഴും അതിര് വിടുന്നുവെന്നുമാണ് നേരത്തെ തങ്കച്ചന്‍ പറഞ്ഞത്. ജഡ്ജിമാര്‍ക്ക് ആരെയും വിമര്‍ശിക്കാം, ജഡ്ജിമാരെ ആരും വിമര്‍ശിക്കരുതെന്ന നിലപാട് ശരിയല്ല. അന്തിമ തീരുമാനമെടുക്കുക ജനകീയ കോടതിയാണെന്നത് മറക്കരുതെന്നും ഫെബ്രുവരി 16-ന് തങ്കച്ചന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha