യുവതിയുടെ മൃതദേഹം ലോറിക്ക് അടിയില്‍ നിന്നും കണ്ടെത്തി

കൊച്ചി തോപ്പുംപടിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി സന്ധ്യയാണ് മരിച്ചത്. പാര്‍ക്ക് ചെയ്തിരുന്ന ലോറിക്ക് അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. ഫോര്‍ട്ട് കൊച്ചിയില്‍ ഭര്‍ത്താവ് അജിത്തിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഇന്നലെ രാത്രി എട്ട് മണിമുതല്‍ സന്ധ്യയെ കാണാതാവുകയായിരുന്നു. പിന്നീട് ഇന്ന് തോപ്പുംപടിയില്‍ നിന്നും മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവ് അജിത്തിനേയും മറ്റു ചിലരേയും പൊലീസ് ചോദ്യം ചെയ്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha